Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

താനൂർ : എല്ലാവര്‍ക്കും കായികശേഷി, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന കായിക വകുപ്പ് പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്ന ഓപ്പണ്‍ ജിം പദ്ധതി പ്രകാരം താനാളൂർ പഞ്ചായത്തിൽ മൂലക്കലിൽ ആരംഭിച്ച ഓപ്പൺ ജിം കായിക- ന്യൂനപക്ഷ ക്ഷേമ-വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു.

ഒരു നാടിന്റെ സമഗ്രമായ പുരോഗതിക്കാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും താനൂർ മണ്ഡലത്തിൽ കായിക -വിദ്യാഭ്യാസ- ആരോഗ്യ -ഗതാഗത മേഖലകളിൽ വൻ മാറ്റമാണ് ഇതിനോടകം നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. ഓപ്പൺ ജിം ആയതുകൊണ്ട് തന്നെ ഉപകരണങ്ങൾ ഏവരും കൃത്യമായി പരിപാലിച്ച് പോരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സംസ്ഥാന കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് മൂലക്കല്‍ - ദേവധാര്‍ റോഡിലാണ് ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. എയർ വാക്കർ, ചെസ്റ്റ് പ്രെസ്, ട്രിപ്പിൾ ട്വിസ്റ്റർ, ലെഗ് പ്രെസ്, റോവർ, ഷോൾഡർ ബിൽഡർ, സിറ്റ് അപ് ബോർഡ്, സ്കൈ വാക്കർ, സർഫ് ബോർഡ്, ക്രോസ് ട്രെയ്നർ, ബാക്ക് എക്സ്റ്റൻഷൻ, പുഷ് അപ് ബാർ, ആം പാഡിൽ ബൈക്ക്, ഹോഴ്സ് റൈഡർ, സിംഗിൾ ബാർ എന്നിങ്ങനെ 15 ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഒഴൂർ പഞ്ചായത്തിലും ഓപ്പൺജിം സ്ഥാപിക്കുന്നുണ്ട്.

ചടങ്ങിൽ കായിക മേഖലയിൽ മികവ് തെളിയിച്ച കായിക താരങ്ങളെ മന്ത്രി അനുമോദിച്ചു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം മല്ലിക അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യുട്ടിവ് എഞ്ചിനിയർ എ.പി.എം മുഹമ്മദ് അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ സർക്കിൾ ഇൻസ്പെക് ടർ ഓഫ് പോലിസ് കെ.ടി ബിജിത്ത്, താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അബ്ദു റസാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കാദർക്കുട്ടി,  താനാളൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി ലൈജു, പി.ബി.ഷൺമുഖൻ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.