മലപ്പുറം : 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് വരവ് ചെലവ് സംബന്ധിച്ച പത്രികകൾ തയ്യാക്കുന്നതിനായുള്ള ഫെസിലിറ്റേഷൻ ട്രെയിനിങ് മെയ് 25 ന് രാവിലെ 10.30 ന് ജില്ലാ പ്ലാനിങ് ഓഫീസിലെ മെയിൻ കോൺഫറൻസ് ഹാളിൽ നടക്കും. സ്ഥാനാർത്ഥിയോ അവരുടെ തിരഞ്ഞെടുപ്പ് വരവ് ചെലവുകൾ എഴുതി തയ്യാറാക്കുന്ന ഏജന്റോ/അഡിഷണൽ ഏജൻ്റോ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മെയ് 28ന് രാവിലെ 10.30 കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന യോഗമാണ് 25 ലേക്ക് മാറ്റിയത്.
സ്ഥാനാർത്ഥികൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ദൈനംദിന വരവ് ചെലവ് കണക്കുകളും അസിസ്റ്റന്റ് എക്സ്‌പെൻഡിച്ചർ ഒബെർവർമാർ കണ്ടെത്തി ഷാഡോ ഒബ്സർവ്വേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ചെലവ് കണക്കുകളും തമ്മിലുള്ള വൈരുധ്യം പരിഹരിക്കുന്നതിനായി അനുരഞ്ജനയോഗം (റിക്കൺസിലേഷൻ മീറ്റിംഗ്) മെയ് 30 ന് രാവിലെ 10ന് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. മുഴുവൻ സ്ഥാനാർഥികൾ /ഏജന്റുമാർ ബന്ധപ്പെട്ട രേഖകൾ സഹിതം യോഗത്തിൽ പങ്കെടുക്കണം.
ജനപ്രാതിനിധ്യനിയമ പ്രകാരം ഫലപ്രഖ്യാപന തിയതി കഴിഞ്ഞ് 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകൾ നിശ്ചിത മാതൃകയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മുമ്പാകെ സമർപ്പിക്കണം. ഇതിൽ വീഴ്ച വരുത്തുകയോ തെറ്റായ കണക്ക് സമർപ്പിക്കുകയോ ചെയ്താൽ സ്ഥാനാർത്ഥികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി സ്വീകരിക്കാം.
പ്രാദേശികം
പെട്രോൾ ഡീസൽ വിലയിൽ മൂന്ന് രൂപയുടെ വർധന 15 May 2026
പ്രാദേശികം
കാലവര്‍ഷ മുന്നൊരുക്കം; മന്ത്രി പി.കെ ബഷീര്‍ ജില്ലയിലെ മഴക്കാല പൂര്‍വ തയാറെടുപ്പുകള്‍ വിലയിരുത്തി 03 June 2026
പ്രാദേശികം
ബാലാവകാശ വാരാഘോഷം: ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചു 17 November 2025
പ്രാദേശികം
മലപ്പുറം ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ 24 July 2025
പ്രാദേശികം
നേട്ടങ്ങള്‍ അടയാളപ്പെടുത്തി മൊറയൂര്‍ വികസന സദസ്സ് 08 October 2025