മലപ്പുറം : മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18നും 70നുമിടയില്‍ പ്രായമുളള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകാം. അപകട മരണം സംഭവിച്ചാല്‍ അനന്തരാവകാശികള്‍ക്ക് 10 ലക്ഷം രൂപയും അപകടം മൂലം പൂര്‍ണ്ണമായ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. കൂടാതെ നിബന്ധനകള്‍ക്ക് വിധേയമായി ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന അംഗവൈകല്യ ശതമാനം അനുസരിച്ച് പരമാവധി 10ലക്ഷം രൂപ വരെയും അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയാണെങ്കില്‍ യഥാര്‍ത്ഥ ആശുപത്രി ചെലവായി ഒരു ലക്ഷം രൂപവരെയും അപകടം സംഭവിച്ച് ഏഴ് ദിവസത്തിലധികം ആശുപത്രിയില്‍ അഡ്മിറ്റ് ആയാല്‍ 10000/- രൂപ അധികമായും ലഭിക്കും. അപകടം സംഭവിച്ച് ഒരു മാസത്തിനുളളില്‍ കോമ സ്റ്റേജില്‍ ആകുന്ന വ്യക്തിയ്ക്ക് ഒരു ലക്ഷം രൂപയും അപകട മരണം സംഭവിക്കുകയാണെങ്കില്‍ മരണാനന്തര ചെലവിലേയ്ക്കായി 5000/രൂപയും വിദ്യാഭ്യാസ ആവശ്യത്തിന് 25ല്‍ താഴെ പ്രായമുളള മക്കള്‍ക്ക് ഒറ്റത്തവണത്തേയ്ക്ക് ഒരു ലക്ഷം രൂപ വരെയും ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. അപകട മരണം സംഭവിക്കുകയാണെങ്കില്‍ മ്യതദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലേയ്ക്ക് കൊണ്ട് പോകുന്നതിന് ആംബുലന്‍സ് ചാര്‍ജ്ജ് ഇനത്തില്‍ 5000/രൂപ വരെ ലഭിക്കും. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ 478/രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയില്‍ അംഗങ്ങളാകാം. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസിലോ ക്ളസ്റ്റര്‍ പ്രോജക്ട് ഓഫീസിലോ ലഭ്യമാണ്. ഫോണ്‍: 9526041191,9526041314,9526041361,9526041250,9526041321,9526041231.
പ്രാദേശികം
മലപ്പുറം കോഹിനൂരിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് മൂന്നു പേർക്ക് ദാരുണന്ത്യം 05 June 2026
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 04 September 2025
പ്രാദേശികം
മഞ്ചേരി മെഡിക്കല്‍ കോളേജിലെ നവീകരിച്ച അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്തു 20 August 2025
പ്രാദേശികം
ഓണോത്സവത്തിന് കോട്ടക്കുന്നിൽ തുടക്കം 01 September 2025
ഗുഡ് സ്റ്റോറി
ബൈക്ക് യാത്രികനിൽ നിന്ന് റോഡിൽ വീണ പണവും, പേഴ്സുംഉടമസ്ഥനെ തേടിപിടിച്ചു രാമപുരത്തെ യുവാക്കൾ മാതൃകയായി . 14 October 2025