താനൂർ : താനൂർ ഗവൺമെന്റ് എൽപി സ്കൂളിൽ സ്റ്റാർസ് പദ്ധതി പ്രകാരം നിർമ്മിച്ച വർണ്ണ കൂടാരത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പ്രീ പ്രൈമറി വിഭാഗം യൂറിനലിന്റെയും ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി മുസ്തഫ അധ്യക്ഷനായി.
പ്രീപ്രൈമറി വിദ്യാഭ്യാസം സമഗ്രവും ശാസ്ത്രീയവും ഗുണമേൻമയുള്ളതുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സർവ ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ നിന്നും അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയിരിക്കുന്നത്.
ശാസ്ത്രീയ പഠനാനുഭവങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്ന പ്രവർത്തന സജ്ജമായ പഠനയിടങ്ങളിലൂടെ കുട്ടികൾക്കു സ്വഭാവ രൂപീകരണത്തിനും ആശയ രൂപീകരണത്തിനും സഹായിക്കുന്ന പഠനാന്തരീക്ഷം ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
എസ്എസ്കെ ഡി.പി.ഒ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ ഉമ്മുകുൽസു, ഇ.കുമാരി, എ.ഇ.ഒമാരായ വി.പി ശ്രീജ, ടി.എസ് സുമ, ബിപിസി എൻ.റിയോൺ ആന്റണി, മുൻ പ്രധാനാധ്യാപിക എ. റസിയ, കെ.കുഞ്ഞികൃഷ്ണൻ, യൂനസ് ലിസ,എം പി അഫ്സീന, കെ സരിത, കെ സ്മിതീഷ്, കെ.രാജഗോപാൽ, പി. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
പിടിഎ പ്രസിഡൻ്റ് സുനീർബാബു സ്വാഗതവും പ്രധാനാധ്യാപകൻ ഇ കെ വിനോദ് നന്ദിയും പറഞ്ഞു.
2024-25 അധ്യയന വർഷത്തിൽ എൽഎസ്എസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
02 September 2026
പ്രാദേശികം
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു 01 August 2025
പ്രാദേശികം
നിലമ്പൂരിൽ അമ്മായിമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തി 16 March 2026
പ്രാദേശികം
പുതിയ കാലഘട്ടത്തിലെ കുട്ടികളും രക്ഷിതാക്കളും': സംവാദം സംഘടിപ്പിച്ചു 17 November 2025
പ്രാദേശികം
ഏകാരോഗ്യം: ജില്ലാ തല സെമിനാര്‍ നടത്തി 21 November 2025