മലപ്പുറം : സമ്മതിദായക അവകാശത്തിൻ്റെ പ്രാധാന്യം ഓർമപ്പെടുത്തി ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ നടന്ന സൈക്കിൾ യാത്ര ശ്രദ്ധേയമായി. 16-ാമത് ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സൈക്ലിങ് ക്ലബ്ബുകളുടെ സഹകരണത്തോടെ മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗമാണ് 'സൺഡേയ്സ് ഓൺ സൈക്കിൾ' എന്ന പേരിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. കളക്ടറുടെ വസതിയുടെ പരിസരത്ത് നിന്നും ആരംഭിച്ച യാത്രയിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, വിവിധ സൈക്ലിംഗ് ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദായകാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സമ്മതിദായക ദിനാചരണം സംഘടിപ്പിക്കുന്നത്.
ഫോട്ടോ ക്യാപ്ഷൻ: ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി സൈക്കിളിംഗ് ക്ലബ്ബുകളുടെ സഹകരണത്തോടുകൂടി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം മലപ്പുറത്ത് സംഘടിപ്പിച്ച 'സൺഡേയ്‌സ് ഓൺ സൈക്കിൾ' റാലി ജില്ലാ കളക്ടർ വി ആർ വിനോദ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
17 November 2025
03 August 2026
പ്രാദേശികം
യുവജന കമ്മീഷൻ മലപ്പുറം ജില്ലാതല അദാലത്ത്: 17 പരാതികൾ തീർപ്പാക്കി 11 January 2026
പ്രാദേശികം
ഉദ്ഘാടനത്തിന് ഒരുങ്ങി താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം 07 March 2026
പ്രാദേശികം
ലീഗ് സ്ഥാനാർഥികളെ 17 ന് പ്രഖ്യാപിക്കും 14 March 2026
പ്രാദേശികം
വികസന സദസ്സുകള് നാടിന്റെ സ്പന്ദനം- മന്ത്രി വി അബ്ദുറഹ്മാന് 15 October 2025
ഗുഡ് സ്റ്റോറി
ബോധവത്കരണ- പ്രചാരണ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നു ;ജില്ലയിൽ ഗാർഹിക പ്രസവങ്ങളിൽ ഗണ്യമായ കുറവ് 05 September 2025