Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

സ്വാഗത സംഘ രൂപീകരണ യോഗം നടന്നു

പൊന്നാനി : പൊന്നാനിയുടെ സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക- സാഹിത്യ ചരിത്രം മുഖമുദ്രയാക്കിയ  'പൊന്നാനി ഫെസ്റ്റ്' ഒരുങ്ങുന്നു. സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെയാണ് ഈ സാംസ്കാരിക ഉത്സവം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 27, 28, ഒക്ടോബർ 4 എന്നീ തീയതികളിലായി പൊന്നാനി, എരമംഗലം, ചങ്ങരംകുളം എന്നിവിടങ്ങളിൽ വച്ചാണ് പൊന്നാനി ഫെസ്റ്റ് നടക്കുക. പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഇ.കെ ഇമ്പിച്ചി ബാവ, കൊളാടി ഉണ്ണി, പി. ചിത്രൻ നമ്പൂതിരിപ്പാട് എന്നിവരുടെ സ്മരണ ഉൾച്ചേർത്ത് കൊണ്ടാണ് മൂന്ന് ഇടങ്ങളിലായി പരിപാടികൾ നടക്കുന്നത്.  പരിപാടിയുടെ മുന്നോടിയായുള്ള പൊന്നാനിയിലെ സ്വാഗതസംഘ രൂപീകരണ യോഗം പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ചേർന്നു. യോഗം പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. 
പൊന്നാനിയുടെ മതസൗഹാർദവും, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ ചരിത്ര പുനരാവിഷ്കാരവും ഇഴ ചേർത്ത നടത്തുന്ന പൊന്നാനി ഫെസ്റ്റ് പുതു തലമുറയെ കൂടി ആകർഷിക്കുന്ന തരത്തിൽ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 27ന് എരമംഗലത്ത് തുടങ്ങുന്ന പൊന്നാനി ഫെസ്റ്റ് റവന്യൂ മന്ത്രി കെ. രാജൻ, 28ന്  പൊന്നാനിയിൽ നടക്കുന്ന ഫെസ്റ്റ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, ഒക്ടോബർ നാലിന്  ചങ്ങരംകുളത്ത് നടക്കുന്ന ഫെസ്റ്റ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു എന്നിവർ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  
സാംസ്കാരികോത്സവത്തിന്റെ ഭാഗമായി പ്രഭാഷണങ്ങളും സെമിനാറുകളും വീഡിയോ പ്രദർശനങ്ങളും  വിവിധങ്ങളായ കലാപരിപാടികളും പ്രാദേശിക ഉത്പന്നങ്ങളുടെ  വിപണന മേളയും സംഘടിപ്പിക്കുന്നുണ്ട്. 
പരിപാടിയുടെ സംഘാടകസമിതി രൂപീകരണവും ചടങ്ങിൽ നടന്നു.  ചെയർമാനായി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കൺവീനറായി സി.പി. മുഹമ്മദ് കുഞ്ഞി, ട്രഷററായി പി.വി. അയ്യൂബ് എന്നിവരെ തെരഞ്ഞെടുത്തു. 
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം യോഗത്തിൽ അധ്യക്ഷനായി. നഗരസഭ  വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, കാസിം കോയ തങ്ങൾ, മുൻ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, സാമൂഹ്യ സാംസ്കാരിക  രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.