മലപ്പുറം : ജില്ലാ പഞ്ചായത്തിലും ജില്ലാ സാക്ഷരതാമിഷനിലുമായി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ആദ്യ രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സമാപന സമ്മേളനവും ആധുനിക സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതിനായി 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' ക്ലാസും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ കോളേജുകളില്‍ നിന്നായി എത്തിയ 55 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിഷയ വിദഗ്ധനും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. മാറുന്ന തൊഴില്‍ സാഹചര്യങ്ങളില്‍ നിര്‍മിത ബുദ്ധി എപ്രകാരം പ്രയോജനപ്പെടുത്താം എന്നും ചാറ്റ് ജിപിടി , ജെമിനി ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ പഠനത്തിലും ജോലിയിലും വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ്, റിസോഴ്സ് പേഴ്സണ്‍ കെ.ടി അജ്മല്‍ , സാക്ഷരതാ മിഷന് ഓഫീസ് സ്റ്റാഫ് കെ. മൊയ്തീന് കുട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എം.മുഹമ്മദ് ബഷീര്‍ സ്വാഗതവും സാക്ഷരതാ മിഷന് അസിസ്റ്റന്റ് കോഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
ഗുഡ് സ്റ്റോറി
ബൈക്ക് യാത്രികനിൽ നിന്ന് റോഡിൽ വീണ പണവും, പേഴ്സുംഉടമസ്ഥനെ തേടിപിടിച്ചു രാമപുരത്തെ യുവാക്കൾ മാതൃകയായി . 14 October 2025
പ്രാദേശികം
നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാം; വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു 08 November 2025
പ്രാദേശികം
പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷം : ബിയ്യം കായൽ ജലോത്സവത്തിൽ പറക്കും കുതിര ജലരാജാവ് 06 September 2025
പ്രാദേശികം
ഫോറസ്റ്റ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാകണം: മന്ത്രി എ.പി. അനിൽകുമാർ 15 August 2026