മലപ്പുറം : കക്കാടംപുറം എആർ. നഗർ ഗവ. യുപി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. ഒരു കോടി 80 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ ആറു ക്ലാസ് മുറികളുണ്ട്. നൂറാം വാർഷികത്തിൻ്റെ സമാപനവും മന്ത്രി നിർവഹിച്ചു. സ്കൂളിന് വേണ്ടി പൂർവ വിദ്യാർഥികളും നാട്ടുകാരും വാങ്ങിയ ഭൂമിയുടെ പ്രമാണം എംഎൽഎ ഏറ്റുവാങ്ങി.
വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുൾ റഷീദ്, വിദ്യാകിരണം കോഡിനേറ്റർ സുരേഷ് കൊളശ്ശേരി, എഇഒ ടി ഷെർമിലി, പ്രധാനാധ്യാപിക കെ നുസ്റത്ത്, പി ടി എ പ്രസിഡൻ്റ് പി കെ അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. സുവനീർ പ്രകാശനം, എൽഎസ്എസ്, യുഎസ്എസ് വിജയികളെ അനുമോദിക്കൽ എന്നിവയും വേദിയിൽ നടത്തി.
പ്രാദേശികം
വിഎസിന് ആദരം, സംസ്ഥാനത്ത് നാളെ ( ജൂലൈ 22 ) പൊതു അവധി: മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം 21 July 2025
ഗുഡ് സ്റ്റോറി
ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ 27 August 2025
പ്രാദേശികം
താനൂർ ഫിഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി മാറ്റും : മന്ത്രി വി അബ്ദുറഹ്മാൻ 08 August 2025
ഗുഡ് സ്റ്റോറി
കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു 26 July 2025
ഗുഡ് സ്റ്റോറി
ബൈക്ക് യാത്രികനിൽ നിന്ന് റോഡിൽ വീണ പണവും, പേഴ്സുംഉടമസ്ഥനെ തേടിപിടിച്ചു രാമപുരത്തെ യുവാക്കൾ മാതൃകയായി . 14 October 2025