വള്ളിക്കുന്ന് : കുടുംബശ്രീ ജില്ലാ മിഷനും, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും നബാര്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാതല ഓണമേള കായിക വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വള്ളിക്കുന്ന് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ വിഷയാവതരണം നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത ചടങ്ങില്‍ മുഖ്യാതിഥിയായി.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ അടുത്തുള്ള മൈതാനത്ത് സെപ്റ്റംബര്‍ മൂന്നാം തീയതി വരെ അഞ്ചുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ജില്ലയിലെ മികച്ച സംരംഭകരുടെ 10 ലൈവ് കാറ്ററിംഗ് കഫെ ഭക്ഷ്യ സ്റ്റാളുകളും, 25 ഉല്‍പന്ന വിപണന സ്റ്റാളുകളുമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. മേളയുടെ ഔദ്യോഗിക തുടക്കത്തിന് മുന്‍പ് തന്നെ 12 ലക്ഷം രൂപയുടെ ഫുഡ്കൂപ്പണുകള്‍ വിറ്റു പോയിരുന്നു. ഓണമേളയെ കൂടുതല്‍ വര്‍ണ്ണാഭമാക്കാനും,സന്ദര്‍ശകരെ ആവേശത്തിന്റെയും ആസ്വാദനത്തിന്റെയും കൊടുമുടിയില്‍ എത്തിക്കാനും മേളയുടെ ആദ്യദിനം മുതല്‍ സമാപനം വരെ വിവിധ സി.ഡി.എസ് അംഗങ്ങളുടെ കലാപരിപാടികളും,പാചക മത്സരങ്ങളും, സാംസ്‌കാരിക സമ്മേളനങ്ങളും വേദിയില്‍ അരങ്ങേറും.
ആദ്യദിനമായ ഇന്നലെ വള്ളിക്കുന്ന് സി.ഡി.എസ് അംഗങ്ങളുടെ കലാപരിപാടികളും,കേക്ക് വിഭാഗത്തിലെ പാചക മത്സരങ്ങളും അരങ്ങേറി. ഉദ്ഘാടന ചടങ്ങില്‍ കേരള ഗ്രാമീണ ബാങ്കിന്റെ ധനസഹായ സഹകരണത്തോടെ ഉപയോഗശൂന്യമായ സാരികളില്‍ നിന്നും നിര്‍മ്മിച്ച ഇരുപതിനായിരത്തോളം വരുന്ന തുണിസഞ്ചികള്‍ കേരള ഗ്രാമീണ ബാങ്ക് അരിയല്ലൂര്‍ ബ്രാഞ്ച് മാനേജര്‍ സോജിത്ത് വേദിയില്‍ പ്രകാശനം ചെയ്തു. മായം കലരാത്ത രുചികരമായ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാനും വിഷം കലരാത്ത പച്ചക്കറികളും മറ്റ് ഉല്‍പ്പന്നങ്ങളും വാങ്ങിക്കാനും നൂറുകണക്കിന് ആളുകളാണ് മേളയില്‍ ആദ്യദിനം തന്നെ എത്തിയത്.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടശ്ശേരി, സെക്രട്ടറി നിനിത, അസിസ്റ്റന്റ് സെക്രട്ടറി ജോഷി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.കെ രാധ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എം. ശശികുമാര്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.പി. സിന്ധു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആര്‍. രജീഷ് നന്ദിയും പറഞ്ഞു.
08 August 2025
11 January 2026
പ്രാദേശികം
'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി 02 August 2025
പ്രാദേശികം
തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി കെട്ടിടം ഓഗസ്റ്റ് 12 ന് (ചൊവ്വ) തുറക്കും 10 August 2025
പ്രാദേശികം
ആന്റിബയോട്ടിക്കുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കരുത്-ഡി.എം.ഒ 18 November 2025
പ്രാദേശികം
ബാലസൗഹൃദ ഭവനം പദ്ധതി പൂര്‍ത്തീകരണ രേഖ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് കൈമാറി 14 August 2025
പ്രാദേശികം
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് 26 September 2025