Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : ഇന്ത്യയിലാദ്യമായി ബാലസൗഹൃദ ഭവനം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അദാലത്തുകളുടെ പൂര്‍ത്തീകരണ രേഖ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.എ. സുരേഷ് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി. അദാലത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളും ബാല സംരക്ഷണരംഗത്ത് ജില്ലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളുടെ രൂപരേഖയുമാണ് കൈമാറിയത്.

15 ബ്ലോക്ക് പഞ്ചായത്തുകളിലും 12 മുനിസിപ്പാലിറ്റികളിലുമായി 15 അദാലത്തുകളാണ് സംഘടിപ്പിച്ചത്. ഇന്ത്യയിലാദ്യമായാണ് ഒരു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇത്തരത്തില്‍ ജനകീയ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. അദാലത്തുകളില്‍ ശിശുസംരക്ഷണ രംഗത്തുള്ളവരും പൊതുജനങ്ങളുമടക്കം  മൂവായിരത്തിലധികമാളുകള്‍ പങ്കെടുത്തു. നൂറിലധികം പരാതികളും അപേക്ഷകളും അദാലത്തില്‍ ലഭിച്ചു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, നടപടികള്‍ എന്നിവ സംബന്ധിച്ച സന്ദേശം നല്‍കാന്‍ അദാലത്തുകള്‍ക്ക് കഴിഞ്ഞു. ലഭിച്ച പരാതികളും അപേക്ഷകളും പരിഗണിക്കുകയും അധികാര പരിധിക്കു പുറത്തുള്ളവ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു. കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ തലത്തില്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക, കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, സൈബര്‍ സുരക്ഷയും ഓണ്‍ലൈന്‍ ഉപയോഗവും സംബന്ധിച്ച സുരക്ഷിതത്വത്തിനായുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുക, ഡീ- അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുക, ഫിറ്റ്നെസ്, പൊതു കളിസ്ഥലങ്ങള്‍, എന്നിവ എല്ലാ പഞ്ചായത്തു വാര്‍ഡുകളിലുമുണ്ടാക്കുക, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കുക, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തുക, പോക്സോ കേസുകളില്‍ വിചാരണ വേഗത്തിലാക്കുന്നതു പോലെയുള്ള സമഗ്ര ഇടപെടല്‍ നടത്തുക, അമ്മത്തൊട്ടിലുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കളക്ടര്‍ക്ക് സമര്‍പ്പിച്ചത്.

മെമ്പര്‍മാരായ അഡ്വ. രാജേഷ് പുതുക്കാട്, അഡ്വ, പി. ജാബിര്‍, സി. ഹേമലത, ശ്രീജ പുളിക്കല്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ കെ മുഹമ്മദ് സാലിഹ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഔട്ട് റീച് വര്‍ക്കര്‍ നാഫിയ ഫര്‍സാന എന്നിവര്‍ പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.