Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : ഓണാഘോഷങ്ങളുടെ ഭാഗമായി, മാലിന്യ സംസ്‌കരണത്തെ കുറിച്ചുള്ള നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ശുചിത്വ മിഷൻ 'ശുചിത്വ പൂക്കളം-2025: ഫോട്ടോ ചലഞ്ച്' സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 1 മുതൽ 6 വരെയാണ് സംസ്ഥാനത്തിലുള്ള മത്സരം. ശാസ്ത്രീയമായ മാലിന്യ പരിപാലനം, ഉറവിടത്തിൽ മാലിന്യം തരംതിരിക്കൽ, ഹരിതകർമ്മസേനയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ, ദേശീയ ശുചിത്വ സർവേയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്‌പദമാക്കിയാണ് പൂക്കളങ്ങൾ ഒരുക്കേണ്ടത്. പ്രകൃതിദത്തമായ പൂക്കളും ഇലകളും മാത്രം ഉപയോഗിച്ച്, പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ പൂർണ്ണമായി ഒഴിവാക്കി പൂക്കളങ്ങൾ ഒരുക്കണം.
മത്സരത്തിൽ ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് 10,000 രൂപയും സംസ്ഥാനതല വിജയിക്ക് 25,000 രൂപയുമാണ് ക്യാഷ് പ്രൈസ്.
മത്സരത്തിൽ പങ്കെടുക്കേണ്ട വിധം:
*ഒരുക്കിയ പൂക്കളത്തിന്റെ വ്യക്തമായ ചിത്രവും, ഒരുക്കിയവരുമായി ചേർന്നുള്ള പൂക്കളത്തിൻ്റെ മറ്റൊരു ചിത്രവും ഡോക്യുമെൻറ് ആയി അയക്കണം.
*ചിത്രങ്ങൾ നിങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ #suchitwapookkalam, #Harithaonam, #Suchitwamission ഹാഷ് ടാഗോടെ അപ്‌ലോഡ് ചെയ്യുക.
*ജില്ലാ ശുചിത്വ മിഷൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ടാഗ് ചെയ്യണം.
* ഒരാൾക്ക് ഒരു എൻട്രി മാത്രം
*പങ്കെടുക്കുന്നവർ ശുചിത്വമിഷൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരണം
എൻട്രികൾ സെപ്റ്റംബർ ആറിന് വൈകിട്ട് ആറിന് മുൻപായി iecdsmmalappuram@gmail.com എന്ന ഇ മെയിലിൽ അയക്കണം.
ഫോൺ 04832738001,9847206097

© 2025 malappuramtimes. Powered by Cybpress Innovative solution.