നിക്ഷേപക സംഗമം ഇന്ന് നടക്കും
മലപ്പുറം : വന്‍ വ്യാവസായിക മുന്നേറ്റമെന്ന ലക്ഷ്യവുമായി 3500 കോടി രൂപയുടെ നിക്ഷേപവും 2000 തൊഴിലവസരങ്ങളുമായി നിക്ഷേപക സംഗമം ഇന്ന് (വ്യാഴം) വൈകുന്നേരം നാലിന് മലപ്പുറം വുഡ്ബൈന്‍ ഫോലിയേജില്‍ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യും.
20 കോടി മുതല്‍ 1500 കോടി വരെ നിക്ഷേപം നടത്തുന്നതിന് തയ്യാറായ 30 ഓളം സംരഭകര്‍ അവരുടെ പ്രൊജക്ടുകള്‍ അവതരിപ്പിക്കും. സ്പോര്‍ട്സ് ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹിമാന്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്, കൈത്തറി വസ്ത്ര ഡയറക്ടര്‍ ഡോ. കെ.എസ്. ഗോപകുമാര്‍, ജില്ലാ കളക്ടര്‍ വി ആര് വിനോദ്, ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ്, ജില്ലയിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍, ജില്ലയിലെ പ്രധാന വകുപ്പുകളിലെ ഓഫീസ് മേധാവികള്‍, വിവിധ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വൈകുന്നേരം ഏഴിന് മന്ത്രി പി.രാജീവിന്റെ വാര്‍ത്താസമ്മേളനവും വുഡ്ബൈന്‍ ഫോലിയേജില്‍ നടക്കും.
2243.74 കോടി നിക്ഷേപവും 76521 തൊഴിലവസരങ്ങളുമായി സംരംഭക വര്‍ഷം പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നു വന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്.
15 May 2026
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 3,28,10,430 രൂപയുടെ പണവും മദ്യവും മയക്കുമരുന്നും കണ്ടുകെട്ടി 24 March 2026
പ്രാദേശികം
പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു 07 May 2026
പ്രാദേശികം
കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്; മേയ് 4ന് വോട്ടെണ്ണൽ 16 March 2026
പ്രാദേശികം
പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു 26 January 2026
ഗുഡ് സ്റ്റോറി
ബോധവത്കരണ- പ്രചാരണ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നു ;ജില്ലയിൽ ഗാർഹിക പ്രസവങ്ങളിൽ ഗണ്യമായ കുറവ് 05 September 2025