ഒഴൂർ : കായിക മേഖലയിൽ 4000 കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. അബ്ദുറഹിമാൻ. ഒഴൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ തയ്യാറാക്കിയ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യ സംരക്ഷണത്തിന് സർക്കാർ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ച തുകയുടെ അത്രയും തന്നെ കായിക മേഖലയിലും ചെലവഴിച്ചിട്ടുണ്ട്. ഒഴൂർ പഞ്ചായത്തിൽ മാത്രം രണ്ട് ഓപ്പൺ ജിമ്മുകളാണ് ജനങ്ങൾക്ക് സമർപ്പിച്ചത്.
കളിയാണ് ലഹരിയെന്ന് ബോധ്യപ്പെടുത്തി യുവാക്കളെ കളിക്കളങ്ങളിലേക്ക് ആകർഷിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ ഒരുക്കാൻ സർക്കാർ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു.
ഒഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷനായി. എ.പി.എം മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ. ജലീൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്കർ കോറാട്, പഞ്ചായത്ത് അംഗങ്ങളായ നോവൽ മുഹമ്മദ്, കെ.വി. നബീല, കെ.ടി.എസ് ബാബു, കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജ്ന പാലേരി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഹനീഫ ചെറുകര നന്ദിയും പറഞ്ഞു.
ഗുഡ് സ്റ്റോറി
പുനര്ഗേഹം എന്ന പുനരധിവാസം:യാതനകള്ക്കൊടുവില് മത്സ്യത്തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാര്ഥ്യമാവുന്നു 10 August 2025
പ്രാദേശികം
റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് 17 November 2025
പ്രാദേശികം
താനൂർ കെ പുരം ജിഎൽപി സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു 19 August 2025
പ്രാദേശികം
മാ കെയര് സെന്റര് ഉദ്ഘാടനം ചെയ്തു 22 July 2025
പ്രാദേശികം
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു 01 August 2025