ചാലിശ്ശേരി:പ്രകൃതി കശ്മീരിന് നൽകിയ മനോഹാരിത മുഴുവൻ ഉൾക്കൊണ്ടാണ് ദേശീയ സരസ് മേളയിൽ കശ്മീരിലെ സ്റ്റാളുകളിലെ വിപണനം.
കശ്മീർ സിൽക്ക്സ് സാരികളുടെ ശേഖരം സ്ത്രീകളുടെ മനം കവരുന്നതാണ്. കശ്മീരിൻ്റെ നൂ റ്റാണ്ടുകളുടെ ചരിത്രം പേറുന്ന പശ്മിന ഷാളുകളും സ്റ്റാളിൽ സുലഭമാണ്. കൂടാതെ കശ്മീരി കരകൗശല വിദഗ്ധരുടെ കരവിരുതിൽ വിരിഞ്ഞ ആരി എംബ്രാഡയറി വസ്ത്രങ്ങളും മേളയിലുണ്ട്. 1500 രൂപ മുതലാണ് സാരികളുടെ വില.
കേരളീയർക്കിടയിൽ പുതിയ ട്രൻ്റായി മാറിയ ബീഹാർ മധുബാനി ഡിസൈൻ സാരികൾ ചുരിദാർ തുടങ്ങിയവയും മേളയിലെ താരങ്ങളാണ്. കൂടാതെ
ബംഗാളി കോട്ടൺ, തമിഴ്നാട് പട്ട്, കേരള മ്യൂറൽ പെയിൻ്റിങ്ങ് ഇങ്ങനെ സ്ത്രീകളുടെ മനം കവരുന്ന സാരികളുടെ വൻ ശേഖരമായി ദേശീയ സരസ് മേളമാറി. കശ്മിർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം തുളുമ്പുന്ന വിപണനമാണ് സരസ് മേള കാഴ്ചവെക്കുന്നത്.
11 January 2026
ഗുഡ് സ്റ്റോറി
ബോധവത്കരണ- പ്രചാരണ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നു ;ജില്ലയിൽ ഗാർഹിക പ്രസവങ്ങളിൽ ഗണ്യമായ കുറവ് 05 September 2025
ഗുഡ് സ്റ്റോറി
പുനര്‍ഗേഹം എന്ന പുനരധിവാസം:യാതനകള്‍ക്കൊടുവില്‍ മത്സ്യത്തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നു 10 August 2025
പ്രാദേശികം
ഓണകിറ്റ് വിതരണം ചെയ്തു 03 September 2025
പ്രാദേശികം
ഗാന്ധിജയന്തി ജില്ലാതല ക്വിസ് മത്സരം: ഒന്നാമതായി പ്രബിന് പ്രകാശും യശ്വന്തും 08 October 2025