Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു CITU പ്രതിഷേധം സംഘടിപ്പിച്ചു അമ്മയെ ഇനി ശ്വേത നയിക്കും വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

തവനൂർ : ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്  ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പും വടംവലി മത്സരവും സംഘടിപ്പിച്ചു. തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം ടര്‍ഫിലായിരുന്നു മത്സരം. ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ആറാം തവണയാണ് ജില്ലാ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഫുട്ബാള്‍ ചാംപ്യന്‍ഷിപ് സംഘടിപ്പിച്ചത്.

ഗവ. ചില്‍ഡ്രന്‍സ് ഹോം തവനൂര്‍, തിരൂര്‍ക്കാട് യതീംഖാന, മങ്കട യതീംഖാന, പി.എം.എസ്.എ കാട്ടിലങ്ങാടി, അന്‍വാറുല്‍ ഇസ്ലാം തീരൂര്‍ക്കാട്, ദാറുന്നജാത്ത് കരുവാരക്കുണ്ട് ശാന്തിഭവനം ചില്‍ഡ്രന്‍സ് ഹോം എന്നീ ബാല സംരക്ഷണ സ്ഥാപനങ്ങളിലെ ആണ്‍കുട്ടികള്‍ പങ്കെടുത്ത ഫുട്ബോള്‍ മത്സരത്തില്‍ ദാറുന്നജാത്ത് കരുവാരക്കുണ്ട് വിജയികളായി. മങ്കട യതീംഖാന റണ്ണേഴ്സ് ആയി. ദാറുന്നജാത്ത് കരുവാരക്കുണ്ട്, തിരൂര്‍ക്കാട് യതീംഖാന, ശാന്തിഭവനം രണ്ടത്താണി, മങ്കട യതീംഖാന, എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് എന്നീ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികള്‍ തമ്മില്‍ നടന്ന വടംവലി മത്സരത്തില്‍ മങ്കട യത്തീംഖാനയും വിജയികളായി.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരിയുടെ നേതൃത്വത്തില്‍ വനിതാ ശിശു വികസന വകുപ്പിലെ വനിതാ ഉദ്യോഗസ്ഥരും എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ പെണ്‍കുട്ടികളും തമ്മില്‍ നടത്തിയ സൗഹൃദ മത്സരത്തില്‍ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ പെണ്‍കുട്ടികള്‍ വിജയികളായി.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. മമ്മു, അംഗങ്ങളായ എ. സതീഷ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ ശ്രീജ പുളിക്കല്‍, അഡ്വ. ഷബു ഷബീബ്,  ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ. മുഹമ്മദ് സാലിഹ്, പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. പി. ഫവാസ്, ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എന്‍.ടി. സൈനബ, ചില്‍ഡ്രന്‍സ് ഹോം കൗണ്‍സിലര്‍ എന്‍ട്രി ഹോം മാനേജര്‍ ശ്രുതി, പി.ടി. ശിഹാബുദ്ദീന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Recommendation News

© 2025 malappuramtimes. Powered by Cybpress Innovative solution.