Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : 2.14 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായി.

മൂന്നു നിലകളിലായി പൂർത്തീകരിച്ച കെട്ടിടത്തിന് ആകെ 705 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ വെയ്‌റ്റിംഗ് ഏരിയ, റിസപ്ഷൻ, ഫാർമസി, ഒബ്സെർവേഷൻ, നഴ്‌സിംഗ് സ്റ്റേഷൻ, മൂന്നു കൺസൾട്ടേഷൻ റൂം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ ഓഫീസ് റൂം, പരിരക്ഷ റൂം, ലാബ്, ഇമ്മ്യൂണൈസേഷൻ, നേഴ്‌സ്‌ റൂം, ഹെൽത്ത് ഇൻസ്പെക്ടർ റൂം തുടങ്ങിയവയുമുണ്ട്.
രണ്ടാം നിലയിൽ വിശാലമായ കോൺഫെറൻസ് ഹാൾ, യൂട്ടിലിറ്റി റൂം, രണ്ട് റസ്റ്റ് റൂമുകൾ ഒഫ്‌താൽമോളജി, ഡൈനിങ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊന്മുണ്ടം ആരോഗ്യകേന്ദ്രത്തിന് ഒരു ലാബ് ടെക്‌നീഷ്യൻ പോസ്റ്റ്‌ കൂടെ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തിരുവനന്തപുരം ഗുലാതി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുനവ്വർ ഫൈറൂസിനെ മന്ത്രി മൊമെന്റോ നൽകി ആദരിച്ചു. ആശ വർക്കർമാർ മന്ത്രി വി അബ്ദുറഹിമാന് ഉപഹാരവും കൈമാറി.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഷിബുലാൽ പ്രൊജക്ട് അവതരണം നടത്തി. ആർദ്രം നോഡൽ ഓഫീസർ ഡോ. കെ കെ.പ്രവീണ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി. എൻ അനൂപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിദ്ധിക്ക് പുല്ലാട്ട്, പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ്‌ കോമുക്കുട്ടി, പൊന്മുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരെടത്ത് അസ്മ‌ാബി തുടങ്ങിയവർ സംസാരിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.