മലപ്പുറം : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഗാന്ധിജയന്തി വാരാഘോഷത്തോട് അനുബന്ധിച്ച് ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി മഹാത്മാഗാന്ധിയും ഗാന്ധിയും സ്വാതന്ത്ര്യസമരവും പൊതുവിജ്ഞാനവും എന്ന വിഷയത്തില്‍ നടത്തിയ ജില്ലാതല ക്വിസ് മത്സരത്തില്‍ മാറാക്കര വി.എം.എച്ച്.എസ് സ്കൂളിലെ പ്രബിന് പ്രകാശ്, യശ്വന്ത് എന്നിവര്‍ ഒന്നാം സമ്മാനവും ആലത്തിയൂര്‍ കുഞ്ഞുമോന് ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ. വൈഭവ്, എ.കെ. മുഹമ്മദ് സഫീര്‍ എന്നിവര്‍ രണ്ടാം രണ്ടാം സമ്മാനവും ജി.എച്ച്.എസ്.എസ് പെരുവള്ളൂരിലെ ഷിയാന ഷിഫ, ടി. തേജസ് എന്നിവര്‍ മൂന്നാം സമ്മാന ത്തിനും അര്‍ഹരായി.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ക്വിസ് മത്സരത്തില്‍ ജില്ലയിലെ 24 സ്കൂളുകള്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകളെ ഒക്ടോബര്‍ 15ന് രാവിലെ പത്തിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്കും തിരഞ്ഞെടുത്തു.
സ്പോർട്സ്
കായിക ദിനം ആഘോഷിച്ചു 30 August 2025
ഗുഡ് സ്റ്റോറി
സ്വാശ്രയയുടെ കൈത്താങ്ങില്‍ തളരാതെ മുന്നോട്ട് 21 July 2025
പ്രാദേശികം
ആയുഷ് കായകൽപ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മലപ്പുറം ജില്ലയ്ക്ക് നേട്ടം 21 July 2025
പ്രാദേശികം
പിഎം സൂര്യഘര്‍ ജില്ലാതല കമ്മിറ്റി യോഗം ചേര്‍ന്നു 28 July 2026
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 3,28,10,430 രൂപയുടെ പണവും മദ്യവും മയക്കുമരുന്നും കണ്ടുകെട്ടി 24 March 2026