മലപ്പുറം : പിഎം സൂര്യഘര്‍- മോഡല്‍ സോളാര്‍ പഞ്ചായത്ത് ജില്ലാതല കമ്മിറ്റി യോഗം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്നു. മോഡല്‍ സോളാര്‍ പഞ്ചായത്ത് തിരെഞ്ഞെടുപ്പ് അവലോകനം, ജില്ലയിലെ പിഎം സൂര്യഘര്‍ പദ്ധതി പുരോഗതി എന്നിവ വിശകലനം ചെയ്തു. ജില്ലയില്‍ പി.എം സൂര്യഘര്‍ പദ്ധതി വ്യപിപിക്കുന്നതിനു വേണ്ട ബോധവല്‍ക്കരണ കാമ്പയിന് സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പിഎം രാജീവ്, ദില്‍ഷാദ് അഹമ്മദ് ഉള്ളാട്ടില്‍ അനെര്‍ട്ട് മലപ്പുറം ജില്ലാ എഞ്ചിനീയര്‍, വേലായുധന്. കെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എസ്.ഇ ബി വണ്ടൂര്‍, ജിയാദ് . കെ കെ.എസ്.ഇ ബി സൗര വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ തിരൂര്‍ സര്‍ക്കിള്‍, ഷാഹിര്‍ ബാബു എന്‍ കെ കെ.എസ്.ഇ ബി സൗര വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ മഞ്ചേരി സര്‍ക്കിള്‍), ഫക്രുദീന്‍ കെ.എസ്.ഇ ബി സൗര വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ നിലമ്പൂര്‍ സര്‍ക്കിള്‍, അഞ്ജന ദേവ് ലീഡ് ബാങ്ക് മാനേജര്‍, ബിബിന്‍ ജോസഫ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ എല്‍.എസ്.ജി.ഡി എന്നിവര്‍ പങ്കെടുത്തു.
27 January 2026
13 September 2025
പ്രാദേശികം
ഹാജിമാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി 14 May 2026
പ്രാദേശികം
മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ ഫണ്ട് പ്രവൃത്തികൾ അവലോകനം ചെയ്തു 19 August 2025
പ്രാദേശികം
മക്കരപ്പറമ്പ് പുഴയോരത്ത് പക്ഷികളെ അറിഞ്ഞ് നേച്ചർ ക്ലബ്ബ് വിദ്യാർത്ഥികൾ 14 October 2025
പ്രാദേശികം
ഹെപ്പറൈറ്റിസ് രോഗവ്യാപനം തടയാന്‍ ശാസ്ത്രീയ മാര്‍ഗ്ഗം അവലംബിക്കണം: ജില്ലാ കളക്ടര്‍ 28 July 2025
പ്രാദേശികം
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു 05 August 2025