റിപ്പോർട്ട്: ഷമീർ രാമപുരം
മക്കരപ്പറമ്പ്: ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറുവ പാടം മക്കരപ്പറമ്പ് പുഴ കാറ്റാടിപ്പാടം മുതലായ പ്രദേശങ്ങൾ സന്ദർശിച്ച് പക്ഷി നിരീക്ഷണ യാത്ര നടത്തിയത്. പക്ഷികളെ അടുത്തറിയുന്നതിനും ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു യാത്ര. തണ്ണീർത്തടങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന നീർപക്ഷികളെയും, നാട്ടുപക്ഷികളെയും വിദ്യാർത്ഥികൾക്ക് നേരിൽ കാണാൻ സാധിച്ചു. ഓരോ പക്ഷിയുടെയും പ്രത്യേകതകളും ആവാസവ്യവസ്ഥയും നേരിൽ കാണാൻ സാധിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി.ആറ്റകറുപ്പൻ,തീ കുരുവി,ചിന്നമുണ്ടി,മീൻ കൊത്തി ചാത്തൻ,കരിയിലക്കിളി,ചെന്തലയൻ അരിവാൾ കൊക്കൻ,അരിപ്രാവ്,വലിയ മീൻ ക്കൊത്തി,ചിന്ന കുട്ടുറുവൻ,കാവതി കാക്ക,ചെറിയ നീർകാക്ക,നാട്ടുവേലി തത്ത,നാട്ടുബുൾബുൾ,നാട്ടു മൈന ,ചെങ്കണ്ണി തിത്തിരി,മഞ്ഞ കറുപ്പൻ,ആനറാഞ്ചി , ഉപ്പൻ, അമ്പലം ചുറ്റി, വലിയ മരം ക്കൊത്തി മുതലായ പക്ഷികളെ വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു.നേച്ചർ ക്ലബ്ബ് കോർഡിനേറ്ററായ പി.പ്രമോദ്,അധ്യാപകരായ കെ.അബ്ദുൽ ഗഫൂർ, പി .വിശ്വനാഥൻ, പി.സേതുമാധവൻ, ഐ.ബെൻ ജോൺസൺ എന്നിവർ പക്ഷി നിരീക്ഷണയാത്രയ്ക്ക് നേതൃത്വം നൽകി.
പ്രാദേശികം
ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു 26 August 2025
പ്രാദേശികം
തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു 22 July 2025
പ്രാദേശികം
നേട്ടങ്ങള്‍ അടയാളപ്പെടുത്തി മൊറയൂര്‍ വികസന സദസ്സ് 08 October 2025
പ്രാദേശികം
മലപ്പുറത്ത് ഡി.എല്‍.ആര്‍.സി. യോഗം ചേര്‍ന്നു: വാര്‍ഷിക വായ്പാ പദ്ധതിയില്‍ 108 ശതമാനം നേട്ടം 29 June 2026
കേരളം
യുവജന കമ്മീഷന് യുവപ്രതിഭാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു 26 February 2026