കരിങ്കപ്പാറ ഗവ. യു.പി സ്കൂളില്‍ നിര്‍മിച്ച സിന്തറ്റിക് ടര്‍ഫും പ്രധാന കവാടവും ഉദ്ഘാടനം ചെയ്തു
മലപ്പുറം : താനൂര്‍ നിയോജക മണ്ഡലത്തിലെ ഒഴൂര്‍ കരിങ്കപ്പാറ ജി.യു.പി സ്കൂളിലെ സിന്തറ്റിക് ടര്ഫോടു കൂടിയ കളിസ്ഥലത്തിന്റെയും പ്രധാന കവാടത്തിന്റെയും ഉദ്ഘാടനം ന്യനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് നിര്‍വഹിച്ചു.
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 124 കളിക്കളങ്ങള്‍ക്കായി 62 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. താനൂര്‍ നിയോജക മണ്ഡലത്തില്‍ 12.35 കോടി രൂപയുടെ പത്ത് നിര്‍മാണ പ്രവൃത്തികള്‍ നടന്നു വരുന്നുണ്ട്. കൂടാതെ 1800 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം മണ്ഡലത്തില്‍ നടന്നു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാടിന്റെ പൊതു വികസനത്തിനാണ് സര്‍ക്കാര്‍ എന്നും ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്കൂളിലെ ടര്ഫിനോടനുബന്ധിച്ചുള്ള ഫെന്‍സിംങ് പ്രവൃത്തികള്‍ക്കും ചുറ്റുഭാഗം ഇന്റര്‍ ലോക്ക് ചെയ്യുന്നതിനുമായി 24 ലക്ഷം രൂപ കൂടി അനുവദിച്ചതായി മന്ത്രി അറിയിച്ചു.
ചടങ്ങില്‍ ഒഴൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഷ്കര്‍ കോറാട് അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എം. മുഹമ്മദ് അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുഞ്ഞേനി മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സി.പി. മുംതാസ് , സ്പോര്‍ട്സ് & യൂത്ത് അഫയേഴ്സ് റീജിയണല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. അനീഷ്, വാര്‍ഡ് മെമ്പര്‍മാരായ റസീന പൂക്കയില്‍, നോവല്‍ മുഹമ്മദ്, കെ.വി. പ്രജിത, അലവി മുക്കാട്ടില്‍, സലീന ഉപ്പത്തില്‍, മൂസക്കുട്ടി പായക്കര, എ.ടി. സുബൈദ കബീര്‍, മുഹമ്മദ് നൂഹ്, കെ.വി. നബീല, കെ.കെ. ജമീല, കെ.പി രാധ, സവിത ചുള്ളിയത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സനല്‍കുമാര്‍, സ്കൂള്‍ എച്ച്.എം ഷംസുദ്ധീന് കലങ്ങോടന്‍, പിടിഎ വൈസ് പ്രസിഡണ്ട് ഇല്‍മി പറപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ കായിക വകുപ്പുമായി സഹകരിച്ചാണ് നിര്‍മാണം നടത്തിയത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും തുല്യമായി വകയിരുത്തിയ 62.72 ലക്ഷം രൂപ സമഗ്ര ഭരണാനുമതി നല്കി. തുടര്‍ന്ന് 58.89 ലക്ഷം രൂപയ്ക്ക് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് ഇ. ടെന്‍ഡര്‍ ക്ഷണിച്ചാണ് കളിസ്ഥലത്തിന്റെയും കവാടത്തിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ജില്ലയില്‍ കായിക വകുപ്പ് മുഖേന 30.97 കോടി രൂപയുടെ 23 പ്രവൃത്തികളും കിഫ്ബി പദ്ധതി പ്രകാരം 30.03 കോടി രൂപയുടെ രണ്ടു പ്രവൃത്തികളുമാണ് വിവിധ ഘട്ടങ്ങളിലായി നടന്നു വരുന്നത്. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയ്ക്കായി വകയിരുത്തുന്ന ഒരു കോടി രൂപയില്‍ അമ്പത് ശതമാനം തുക കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അമ്പത് ശതമാനം ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ്.
പ്രാദേശികം
വികസന സദസ്സുകള്‍ നാടിന്റെ സ്പന്ദനം- മന്ത്രി വി അബ്ദുറഹ്മാന് 15 October 2025
പ്രാദേശികം
പൊതു വിദ്യാഭ്യാസരംഗത്തെ വിദ്യാഭ്യാസ കച്ചവടം അനുവദിക്കുകയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി 05 August 2025
സ്പോർട്സ്
പൊന്നാനിക്ക് ഇരട്ടിമധുരം : ഇൻഡോർ സ്റ്റേഡിയത്തിന് പുറമേ മറ്റൊരു കളിക്കളം കൂടി 09 August 2025
ഗുഡ് സ്റ്റോറി
സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം : ജില്ലയിലെ വിജയികളെ അനുമോദിച്ചു 03 September 2025
പ്രാദേശികം
ഗസ മുതൽ ഖത്തർ വരെ ഇസ്രായേൽ ആക്രമണം;എസ്.ഡി.പി.ഐ പ്രതിഷേധിച്ചു 13 September 2025