മലപ്പുറം : ഒഴൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ മന്ത്രിയും എം.എൽ.എയുമായ വി.അബ്ദുറഹ്മാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത ചുരങ്ങര- ഹാജിപ്പടി റോഡ് (വി.കെ. അബ്ദുൽ റസാഖ് സ്മാരക റോഡ്) കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എം.പി ചാത്തപ്പൻ അധ്യക്ഷത വഹിച്ചു. ഒഴൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അസ്കർ കോറാട് , പഞ്ചായത്ത് അംഗങ്ങളായ പ്രമീള മാമ്പറ്റയിൽ, മൂസക്കുട്ടി, നോവൽ മുഹമ്മദ്, കെ.ടി.എസ് ബാബു, എന്നിവർ സംബന്ധിച്ചു. സി.കെ. ശിഹാബ് മാസ്റ്റർ സ്വാഗതവും ടി.യാസിൻ നന്ദിയും പറഞ്ഞു.
പ്രാദേശികം
നാമ്പ്രാണിക്കടവ് റെഗുലേറ്റര്‍ ഉദ്ഘാടനം ജൂലൈ 11 ന് 13 July 2026
ചരമം
പുതിയ വീട്ടിൽ നാരായണൻ നായർ (ഉണ്ണി നായർ ) നിര്യാതനായി 13 May 2026
പ്രാദേശികം
എക്സൈസ് സ്ക്വാഡിന്റെ ലഹരി മുക്ത ഉന്നതി പദ്ധതിക്ക് തുടക്കമായി 13 July 2026
പ്രാദേശികം
പാസ്സ്‌വേർഡ് ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി 29 July 2025