Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

നിലമ്പൂര്‍ : ജീവിതശൈലി മാറ്റാതെ രോഗങ്ങളെ തടയാനാവില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. കേരളത്തിലെ 70 ശതമാനം മരണങ്ങളും ജീവിതശൈലീ രോഗങ്ങള്‍ കാരണമാണെന്നും രോഗങ്ങള്‍ വന്നശേഷമുള്ള ചികിത്സയല്ല രോഗങ്ങള്‍ വരാനുള്ള വഴികള്‍ തടയാനുള്ള പ്രതിരോധത്തിനാണ് പ്രാധ്യാന്യം നല്‍കേണ്ടതെന്നും വ്യക്തമാക്കി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായ ഹൃദയരാഗം പദ്ധതിയുടെ ആലോചനായോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. നിയോജകമണ്ഡലത്തില്‍ 18 വയസ് പൂര്‍ത്തിയായ 2.40 ലക്ഷം പേരെയും അവരുടെ വീടുകളിലെത്തി ആരോഗ്യ സര്‍വെ നടത്തി രോഗ സാധ്യതയും രോഗാവസ്ഥയും കണ്ടെത്തി ജീവിത ശൈലീ മാറ്റത്തിലൂടെ രോഗ പ്രതിരോധവും സമഗ്ര ചികിത്സയും   ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ഹൃദയരാഗം. 23 മുതല്‍ 29 വരെ നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലും പ്രത്യേക ബോര്‍ഡ് യോഗം ചേരും. വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമ സഭകളും ജനകീയ ബോധവല്‍ക്കരണത്തിന് വാക്കത്തോണും നടത്തും. ഓരോ പഞ്ചായത്തിലു 500 സന്നദ്ധ പ്രവര്‍ത്തകരെ ഒരുക്കിയാണ് സമഗ്ര ആരോഗ്യ സര്‍വെ നടത്തുക. പ്രാഥമിക പരിശോധനകള്‍ക്കുള്ള ഉപകരണങ്ങളുമായി നാലംഗ സര്‍വേ സംഘമാണ് ഓരോ വീടുകളിലുമെത്തുക. സര്‍വെയില്‍ കണ്ടെത്തുന്നവരെ വിവിധ വിഭാഗങ്ങളായി തിരിച്ച് രോഗാവസ്ഥയിലുള്ളവര്‍ക്കായി സൂപ്പര്‍ സ്പെഷാലിറ്റി ക്യാമ്പും തുടര്‍ ചികിത്സയും ഉറപ്പ് വരുത്തും. രോഗ സാധ്യതയുള്ളവര്‍ക്ക് രോഗ പ്രതിരോധവും ഉറപ്പ് വരുത്തും. പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ജില്ലാ ആശുപത്രിയും ശക്തിപ്പെടുത്തും.

ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായിരിക്കെ നിലമ്പൂര്‍ നഗരസഭയില്‍ നടപ്പാക്കിയ സൗഖ്യം സമഗ്ര ആരോഗ്യ പദ്ധതി മാതൃകയാക്കിയാണ് ആരോഗ്യ വകുപ്പ് നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, ഇടുക്കി നിയോജകമണ്ഡങ്ങളില്‍ ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ  ഹൃദയരാഗം എന്ന പേരില്‍ മാതൃകാ ആരോഗ്യ പദ്ധതി നടപ്പാക്കുന്നത്.

ആലോചനായോഗത്തില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍ ആധ്യക്ഷം വഹിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി മാമ്പ്ര, നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ദീപ ഹരിദാസ് (എടക്കര), സി.കെ സുരേഷ് (ചുങ്കത്തറ), വി. ഷീജ (കരുളായി), വി.പി അഫീഫ (അമരമ്പലം), ടി.കെ ഹഫ്സത്ത് (മൂത്തേടം), എം.എ ജോസ് (പോത്തുകല്‍), പി. റംലത്ത് (വഴിക്കടവ്), ഡോ. സന്ധ്യ (സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എന്‍.സി.ഡി), ഡോ. മഹേഷ് (സ്റ്റേറ്റ് നോഡല്‍ ാേഫീസര്‍ അര്‍ബന്‍ ഹെല്‍ത്ത് ), ഡോ. വിദ്യ (സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ട്രെയിനിങ് സി.പി.എച്ച്.സി, ഡോ. മനു (സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ക്ലൈമറ്റ് ചേഞ്ച്) ഡോ. റോണ്ട്ജന്‍ (ഇ ഹെല്‍ത്ത്), ഡോ. കെ.എം ജാനിഫ് (എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍), ഡോ. പി. സനല്‍ (ഡി.പി.എം, എന്‍.എ.എം), പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
 

© 2025 malappuramtimes. Powered by Cybpress Innovative solution.