Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു CITU പ്രതിഷേധം സംഘടിപ്പിച്ചു അമ്മയെ ഇനി ശ്വേത നയിക്കും വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : വര്‍ത്തമാന കാല മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസത്തില്‍ മാറ്റം വരുത്തണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ചിറയില്‍ കെ.കെ. കോമുകുട്ടി സാഹിബ് മെമ്മോറിയല്‍ ജി.എം.യു.പി.സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയില്‍ 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. നിരവധി പരിഷ്‌കാരങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയത്. സബ്‌ജെക്ട് മിനിമം നടപ്പാക്കി. കേന്ദ്ര സര്‍ക്കാര്‍ വെട്ടി മാറ്റിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒന്നുമുതല്‍ 10 വരെ പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി അച്ചടിച്ചു വിതരണം ചെയ്തു. ഐക്യ കേരള രൂപീകരണത്തിന് ശേഷം ആദ്യമായാണ് സമയബന്ധിതമായി പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിച്ചത്. വിദ്യാഭ്യാസമേഖലയില്‍ ദേശീയതലത്തില്‍ തന്നെ മികവാര്‍ന്ന സ്ഥാനത്താണ് കേരളം ഉള്ളത്. ബാക്ക് ബെഞ്ചേഴ്‌സ് എന്ന സങ്കല്പം തന്നെ ഇല്ലാതാക്കി 'യു ഷേപ്പ്' സംവിധാനത്തില്‍ വിദ്യാര്‍ത്ഥികളെ ഇരുത്തുന്ന രീതിയില്‍ ക്ലാസ് റൂമുകള്‍ ക്രമീകരിക്കുന്ന കാര്യവും പരിഗണനയിലാണ്. ഏറെ നാളുകളായി ആവശ്യം ഉയരുന്ന ഡി.എല്‍.എഡ് പ്രവേശന നടപടികളും അനുബന്ധ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നത് സര്‍ക്കാര്‍ പരിഗണിക്കും. ഫിറ്റ്‌നസ് ഇല്ലെന്നു ബോധ്യമാകുന്ന സ്‌കൂളുകള്‍ ഉടന്‍ പൊളിച്ചു മാറ്റാനുള്ള നടപടികളും സ്വീകരിക്കും. പൊളിച്ചു മാറ്റാന്‍ കാലതാമസം എടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും-മന്ത്രി പറഞ്ഞു.

 നൂറാം വാര്‍ഷിക ആഘോഷത്തിലേക്ക് കടന്ന സ്‌കൂളിന് നവകേരളം മിഷന്‍ വിദ്യാകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി-കില 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. 7. 20 ലക്ഷം എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എല്‍ എസ് എസ്,  യു എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

ചടങ്ങില്‍ ടിവി ഇബ്രാഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എ നിത ഷഹീര്‍, കൊണ്ടോട്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഷറഫ് മടാന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റംല കൊടവണ്ടി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ മുഹിയുദ്ധീന്‍ അലി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി മിനിമോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ഫിറോസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി ഫാത്തിമത്ത് സുഹറാബി, വിവിധ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, അധ്യാപകരക്ഷാ കര്‍ത്താക്കള്‍,  വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍,  രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും 5.21 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസ സമുച്ചയം,  വിദ്യാകിരണം മിഷന്‍ പദ്ധതിക്ക് കീഴില്‍ കിഫ്ബി ഫണ്ടില്‍ 3.90 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന കൊണ്ടോട്ടി ജി.എം.യു.പി സ്‌കൂള്‍, 1.3 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന മുതുവല്ലൂര്‍ ജി.എച്ച്.എസ് സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം, വര്‍ണ്ണ കൂടാരം പദ്ധതി എന്നിവയും  മന്ത്രി ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ നിതാ ഷഹീര്‍, വൈസ് ചെയര്‍മാന്‍ അഷ്‌റഫ് മടന്‍, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സി അബ്ദുറഹിമാന്‍, ബ്ലോക്ക് അംഗം ഷീജ പാപ്പാടന്‍, സ്ഥിരം സമിതി അംഗങ്ങളായ റംല കൊടവണ്ടി, സി. മിനിമോള്‍, സി.ടി. ഫാത്തിമത്ത് സുഹറബി, കൗണ്‍സിലര്‍ താഹിറ ഹമീദ്, മുതുവല്ലൂര്‍ പഞ്ചായത്ത് അംഗം പഞ്ചമി പ്രദീപ്, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന്‍, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ സുരേഷ് കോളശ്ശേരി, മലപ്പുറം ഡിഡിഇ പി.വി. റഫീഖ്, കില ചീഫ് മാനേജര്‍ ആര്‍. മുരളി, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ. വിനോദ്, എ.ഇ.ഒ ഷൈനി ഓമന, ബിപിസി അനീഷ് കുമാര്‍, മുതുവല്ലൂര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. അബ്ദുല്‍ അസീസ്, ഹെഡ്മാസ്റ്റര്‍ എം. അബൂബക്കര്‍, കൊണ്ടോട്ടി ജി.എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. പ്രീതി, യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം. പ്രഹ്ലാദ് കുമാര്‍, സ്‌കൂളുകളിലെ പി.ടി.എ പ്രസിഡന്റുമാര്‍, എസ്.എം.സി ചെയര്‍മാന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.