Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : രോഗപ്രതിരോധത്തിനുള്ള മുന്‍ഗണനയാണ് ആരോഗ്യരംഗത്തെ നേട്ടങ്ങളുടെ അടിസ്ഥാനമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍. പ്രതിരോധ ശാക്തീകരണത്തിന് ജനകീയ കൂട്ടായ്മകള്‍ വേണമെന്നും  അദ്ദേഹം പറഞ്ഞു. ലോകപ്രതിരോധ കുത്തിവെപ്പ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ.ആര്‍. നഗര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍  നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവന്‍ രക്ഷിക്കാനും രോഗങ്ങള്‍ തടയാനും വാക്‌സിനുകള്‍ക്കുള്ള കഴിവ് സമൂഹത്തിലെത്തിക്കുകയാണ് ദിനാചരണ ലക്ഷ്യം. ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ കുത്തിവെപ്പെടുത്ത 500 കുട്ടികളെയും അമ്മമാരെയും സര്‍ട്ടിഫിക്കറ്റും മെഡലുകളും നല്‍കി ആദരിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.വി. ഫൗസിയ അധ്യക്ഷയായി. ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി മുഖ്യ പ്രഭാഷണം നടത്തി. പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ഡോ. വി.പി. ഹസനത്ത് ക്ലാസെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി. രാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍, പിആര്‍ഒ സി.എച്ച്. നിയാസ് ബാബു, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.പി. ജമീല എന്നിവര്‍ സംസാരിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ബോധവല്‍ക്കരണ ലഘുനാടകവും അരങ്ങേറി. ഈ വര്‍ഷത്തെ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് കുത്തിവെപ്പ് ശാക്തീകരണത്തിനായി വിവിധ സാമൂഹ്യബോധവല്‍ക്കരണ പരിപാടികളും ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.

© 2025 malappuramtimes. Powered by Cybpress Innovative solution.