Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : ഗ്രാമീണ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലേക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന്  കേന്ദ്ര നൈപുണ്യ വികസന- സംരംഭകത്വ വകുപ്പ് മന്ത്രി ജയന്ത് ചൗധരി. മലപ്പുറം മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ജെ എസ് എസ് (ജൻ ശിക്ഷൻ സൻസ്ഥാൻ) ഗുണഭോക്താക്കളുടെ സംഗമവും എക്സിബിഷനും സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ട്രൈബൽ വിഭാഗത്തിൽപ്പെട്ട സംരംഭകരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരും. എ ഐ സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ചുള്ള നൈപുണ്യ വികസനം ആർജിക്കുന്നതിലൂടെ യുവതലമുറ മികച്ച ഉദ്യോഗാർത്ഥികളായി മാറും. ഇതിനു സഹായിക്കുന്ന ധാരാളം ഓൺലൈൻ കോഴ്സുകൾ ലഭ്യമാണ്. അവ പ്രയോജനപ്പെടുത്തണം- അദ്ദേഹം പറഞ്ഞു.

 ജെ എസ് എസിന്റെ രണ്ടായിരത്തോളം ഗുണഭോക്താക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവുമാണ് ഇന്ന് (വ്യാഴം) നടന്നത്. പി എം വിശ്വകർമ്മ പദ്ധതിയുടെ മുന്നൂറോളം ഗുണഭോക്താക്കൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മികച്ച നേട്ടം കൈവരിച്ച സംരംഭകരെയും  ജെ എസ് എസ് റിസോഴ്സ് പേഴ്സൺസിനെയും ചടങ്ങിൽ ആദരിച്ചു. കരകൗശല വിദഗ്ധർക്കുള്ള കാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ഗോത്രമൃത് ട്രൈബൽ എപിസിയുടെ വിവിധ ഉത്പന്നങ്ങളുടെ പ്രകാശനവും നടന്നു.  ഗുണഭോക്‌തൃ സംഗമത്തോടെ അനുബന്ധിച്ച് ഒരുക്കിയ എക്സിബിഷനിൽ വിവിധ സംരംഭകരുടെ കരകൗശല വസ്തുക്കളുടെയും  ഉൽപ്പന്നങ്ങളുടെയും പ്രദർശനം നടന്നു.

ജെ എസ് എസ് ചെയർമാൻ പി വി അബ്ദുൽ വഹാബ് എം പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  നഗരസഭാ  ചെയർമാൻ മുജീബ് കാടേരി, കേരള അക്കാദമി ഫോർ സ്കിൽസ്  എക്സലൻസ് സി ഒ ഒ ടിവി വിനോദ്, ആർ ഡി എസ് ഡി റീജിയണൽ ഡയറക്ടർ സി യുവരാജ്, മലപ്പുറം ജെ എസ് എസ് ഡയറക്ടർ വി. ഉമ്മർ കോയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


 

© 2025 malappuramtimes. Powered by Cybpress Innovative solution.