മലപ്പുറം : മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള 'ഒപ്പം' പി.എസ്.സി കോച്ചിങ് പദ്ധതിയുടെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി റാങ്ക് ഫയല്‍ വിതരണം ചെയ്തു. ആക്സസ് ട്രസ്റ്റിന് കീഴിലുള്ള പി.എസ്.സി പരിശീലനത്തിന്റെ ഭാഗമായി 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കര എന്നിവര്‍ പി.എസ്.സി റാങ്ക് ഫയല്‍ വിതരണം ചെയ്തത്.
ഭിന്നശേഷിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പരിപോഷിക്കാനും പരാശ്രയം കൂടാതെ ജീവിക്കാനും വരുമാനവും അംഗീകാരവും ജോലി ലഭിക്കുന്നതോടെ സാധ്യമാവുമെന്നും കുടുംബത്തിനും സമൂഹത്തിനും മാതൃകയാവാനും ഓരോ ഭിന്നശേഷിക്കാര്‍ക്കും കഴിയുമെന്ന് റാങ്ക് ഫയല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ച് ജില്ലാ കളക്ടര്‍ പറഞ്ഞു.
കമ്പനി/കോര്പ്പറേഷന്, എല്‍.ഡി.സി, മറ്റു വിവിധ തസ്തികകളിലേക്കുള്ള പഠനാവശ്യത്തിനുള്ള റാങ്ക് ഫയല്‍ ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റാണ് സ്പോണ്സര് ചെയ്തത്. ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ കെ.വി. മുഹമ്മദ് ഹസിം, മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ലോക്കല്‍ ലെവല്‍ കമ്മിറ്റി പി.ഡബ്ല്യു.ഡി മെമ്പര്‍ അബ്ദുള്‍ നാസര്‍, ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ താലിസ്, പി.എസ്.സി കോച്ചിങ് അധ്യാപകന് രാധാകൃഷ്ണന്, സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രട്ടര്‍ ഫസീല, ഒപ്പം കോഡിനേറ്റര്‍ മുഹമ്മദ് റഈസ്, കെ സി അബൂബക്കര്‍, അപര്‍ണ, കൃപാജ്യോതി, ശ്വേത എന്നിവര്‍ സംസാരിച്ചു.
പ്രാദേശികം
ഗാന്ധി ജയന്തി ദിനാഘോഷം : മാമാങ്ക സ്മാരകങ്ങളും ഗാന്ധി സ്മൃതിയും ശുചീകരിച്ചു 06 October 2025
പ്രാദേശികം
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ജില്ലാതല സമ്മേളനവും സെമിനാറും നടന്നു 14 October 2025
പ്രാദേശികം
പെരുമ്പടപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു 28 October 2025
പ്രാദേശികം
സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി 16 September 2025