മലപ്പുറം : വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി 'പുതിയ കാലഘട്ടത്തിലെ കുട്ടികളും രക്ഷിതാക്കളും' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി-മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി
എ.ഡി.എം. എന്‍.എം. മെഹറലി ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരി അധ്യക്ഷത വഹിച്ചു. വനിതാ സംരക്ഷണ ഓഫീസര്‍ ശ്രുതി, ജില്ല ശിശു സംരക്ഷണ യൂണിറ്റിലെ സൈക്കോളജിസ്റ്റ് എം.ടി. നിഖിലമോള്, വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്ത സംവാദത്തില്‍ വയനാട് ഡബ്ലിയു.എം.ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ പി. അബ്ദുല്‍ ഗഫൂര്‍ മോഡേറേറ്ററായി.
17 November 2025
പ്രാദേശികം
ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി ഇന്ന് (ഫെബ്രുവരി 27 വെള്ളി) ചുമതലയേൽക്കും 27 February 2026
പ്രാദേശികം
അന്താരാഷ്ട്ര വനിത ദിനം: ബഹുമുഖ പ്രതിഭ സ്വപ്ന ഇബ്രാഹിമിനെ വനിതാ ശിശുവികസന ഓഫീസ് ആദരിച്ചു 10 March 2026
പ്രാദേശികം
സംഘാടന മികവിൽ മുന്നിട്ട് സരസ് മേള 11 January 2026
പ്രാദേശികം
കോട്ടപ്പടി റോഡ് വികസനം: സാധ്യതാ പഠനം നടത്താൻ തീരുമാനം 30 August 2025
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 04 September 2025