Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം :  കാലവര്‍ഷ കാലത്ത് പടര്‍ന്നു പിടിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നല്‍കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍.മ ലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ല കാലവര്‍ഷത്തെ നേരിടാന്‍ സുസജ്ജമാണെന്നും ജില്ലയുടെ സമഗ്ര പുരോഗതിക്കായുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം. സി.എസ്.രാജേഷ്, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, സബ് കളക്ടര്‍മായ ദിലീപ് കൈനിക്കര, സാക്ഷി മോഹന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്.വാര്യര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


മഴക്കാലത്ത് അതീവ ജാഗ്രത പുലര്‍ത്തേണ്ട തീരദേശ മേഖലകള്‍, മത്സ്യത്തൊഴിലാളികള്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍, മലയോര മേഖലകളിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ മന്ത്രി യോഗത്തില്‍ പ്രത്യേകം അവലോകനം ചെയ്തു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഓടകള്‍ വൃത്തിയാക്കല്‍ എന്നിവയിലുള്ള പുരോഗതി മന്ത്രി ആരാഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കണ്‍ട്രോള്‍ റൂമുകള്‍, എന്‍.ഡി.ആര്‍.എഫ് സംഘം എന്നിവ ജില്ലയില്‍ സജീവമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപന തലത്തില്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകളും മന്ത്രി വിലയിരുത്തി. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകും വിധം സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ജില്ലയില്‍ മഴക്കാല രോഗങ്ങളില്‍ ഇപ്പോള്‍ ഭീഷണിയായി നില്‍ക്കുന്ന എലിപ്പനിയെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡെങ്കി, മഞ്ഞപ്പിത്തം, മഴക്കാലത്ത് പടര്‍ന്നു പിടിക്കുന്ന രോഗങ്ങള്‍ എന്നിവക്കെതിരെ മുന്നൊരുക്കങ്ങള്‍ നടത്തിയുണ്ടെന്നും ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും സജ്ജമാണെന്നും ഡി.എം.ഒ.പറഞ്ഞു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും പൂര്‍ണ്ണതോതില്‍ സജ്ജമാണെന്നും ഡി.എം.ഒ യോഗത്തെ അറിയിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.