മലപ്പുറം : മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമിയും മലബാര്‍ മാപ്പിളപ്പാട്ട് ലവേഴ്സ് അസോസിയേഷനും സംയുക്തമായി കൊണ്ടോട്ടിയില്‍ ഗായകന് പീര്‍ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. 'കാഫ്മല കണ്ട ഇശല്‍ കാറ്റ്-2025'എന്ന പരിപാടി ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പക്കര്‍ പന്നൂര് അധ്യക്ഷത വഹിച്ചു. ബഷീര്‍ ചുങ്കത്തറ, നിസാം പീര്‍ മുഹമ്മദ്, സലാം കണ്ണൂര്‍, ഹംസ കൊണ്ടോട്ടി, അസീസ് പുല്ലാളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ വിവിധ പുരസ്കാരങ്ങള്‍ നേടിയ എം.കെ. ജയഭാരതി, ഓടക്കല്‍ കുഞ്ഞാലന്‍ ഹാജി മണ്ണാരില്‍, കുഞ്ഞാലന്‍ കിഴിശ്ശേരി, ഹമീദ് കരുമ്പിലാക്കല്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് നടത്തിയ ഗാനാജ്ഞലിയില് തീര്‍ത്ഥ സുരേഷ്, ഹസ്ന വേങ്ങര, ഷഹന ഷെറിന് കൊണ്ടോട്ടി, ഹനീഫ മാളിയേക്കല്‍, അസീസ് പന്തീര്‍പാടം, സാദിഖ് ചൊക്ലി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
പ്രാദേശികം
കോക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി. ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു 09 November 2025
പ്രാദേശികം
മണികണ്ഠൻ കൊളത്തൂരിന്റെ പ്രഥമ നോവൽ 'ഗോഷ്ഠി' ഉടൻ വായനക്കാരിലേക്ക് 03 September 2025
പ്രാദേശികം
റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് 17 November 2025
പ്രാദേശികം
കാളാവ് മഹല്ല് സൗഹൃദ വേദി രണ്ടാമത്തെ സൗഹൃദഭവനം സമർപ്പിച്ചു 13 September 2025
പ്രാദേശികം
വിജിലന്‍സ് ബോധവത്ക്കരണ വാരാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി 28 October 2025