മലപ്പുറം : ദേശീയ സരസ് മേളയിലെ വിപണന സ്റ്റാളുകളിൽ കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്കൊപ്പം മുന്നിട്ടു നിൽക്കുകയാണ് ബഡ്സ് റിഹാബിലിഷൻ സെൻ്ററിലെ വിദ്യാർത്ഥികളുടെ കലാവിരുത് .
തൃത്താല ഗ്രാമപഞ്ചായത്തിലെ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിലെ വിദ്യാർത്ഥികളാണ് സർക്കാരിൻ്റെ ഇതൾ എന്ന ബ്രാൻ്റ് ഉൽപ്പന്നങ്ങൾ വിപണനത്തിന് ഒരുക്കിയിട്ടുള്ളത്. ചോദ്യങ്ങൾക്കെല്ലാം ഒരു ചെറു പുഞ്ചിരിയോടെ മറുപടി നൽകുന്ന ജസീന എന്ന വിദ്യാർത്ഥിയുടെ കലാമികവാണ് സ്റ്റാളിലെ മുഖ്യ ആകർഷണം.
ജസീന തയ്യാറാക്കിയ കഥകളി മുഖത്തോടു കൂടിയ നെറ്റിപ്പട്ടമാണ് സരസ് മേളയിലെ ആദരസന്ധ്യയിൽ വിശിഷ്ട വ്യക്തികൾക്ക് നൽകുന്നത്. ഇങ്ങനെ 90 നെറ്റിപ്പട്ടങ്ങളാണ് ജസീന സഹപാഠികളുടെ സഹായത്തോടെ ഒരുക്കിയത്.ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിലെ നാല്പതോളം വരുന്ന വിദ്യാർത്ഥികൾ ചേർന്നാണ് മേളയിലേക്ക്
നോട്ട് പുസ്തകങ്ങൾ, പൂരപ്പൊടി, ഉപ്പിലിട്ട പൈനാപ്പിൾ നെല്ലിക്ക, സോപ്പ്, ഹാൻ്റ് വാഷ് , വിവിധ ലോഷനുകൾ തുടങ്ങിയ ഉല്പന്നങ്ങൾ ഉണ്ടാക്കിയത്.
വിദ്യാർത്ഥികളുടെ സർഗാത്മ കഴിവുകളെ കണ്ടെത്തി വളർത്തുന്നതോടൊപ്പം അവരെ സ്വയം പര്യാപ്തതയിലേക്ക് കൈ പിടിച്ച് ഉയർത്തുന്ന സർക്കാരിൻ്റെ ഇടപെടിൻ്റെ കൈയ്യൊപ്പിന് മാതൃകയാണ് ഈ സ്റ്റാൾ.ഇതിന് പുറമെ ഖാദിബോർഡുമായി സഹകരിച്ച് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് നാല് ചർക്കയും തൃത്താല ബട്ട് റിഹാബിലിറ്റേഷൻ സെൻ്ററിന് നൽകിയിട്ടുണ്ടെന്ന് അധ്യാപിക ഇന്ദു പറഞ്ഞു. കൂടാതെ വിദ്യാർത്ഥികൾക്ക് ബാൻ്റ് മേളത്തിൽ പരിശീലനവും നൽകുന്നുണ്ട്.
പ്രാദേശികം
ദേശീയപാതയില് സുരക്ഷാ മാനദണ്ഡങ്ങള് കൃത്യമായി പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം 29 September 2025
ചരമം
ചരമം : പുകയൂർ കുന്നത്ത് പുതിയ വീട്ടിൽ പങ്കജാക്ഷൻ 17 November 2025
പ്രാദേശികം
കുടുംബശ്രീ ജില്ലാതല ഓണ വിപണനമേളയ്ക്കും, ഭക്ഷ്യമേളയ്ക്കും വര്ണ്ണാഭ തുടക്കം 30 August 2025
പ്രാദേശികം
ഇത് കരുതലിന്റെ മേള 11 January 2026
പ്രാദേശികം
മലപ്പുറം എ.ഡി.എം എന്.എം മെഹറലി ശനിയാഴ്ച വിരമിക്കും 28 November 2025