ചാലിശ്ശേരി:ദേശീയ സരസ് മേളയിൽ വൈവിധ്യം നിറഞ്ഞ ധാന്യ ഉൽപന്നങ്ങളുടെ ഒരു കലവറ തീർത്ത കൊല്ലം കൊട്ടാരക്കര സ്വദേശിനി മിനി റോയിയുടെ സ്റ്റാൾ സംരംഭകർക്ക് ഒരു മാതൃക കൂടിയാണ്.
സ്കൂൾ ടീച്ചറായിരുന്ന മിനി തന്റെ ജോലി ഉപേക്ഷിച്ചാണ് സംരംഭകയാവാൻ തുനിഞ്ഞിറങ്ങിയത്.സ്റ്റീം പുട്ടുപൊടിയിൽ തുടങ്ങിയ സംരംഭം ഇന്ന് മില്ലറ്റിൻ്റെ ഒരു വിപണന കേന്ദ്രമായി മാറി.സമൃദ്ധി കുടുംബശ്രീ അംഗമായ മിനി വ്യവസായ വകുപ്പിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്.
ആരോഗ്യപ്രദമായ ധാന്യങ്ങളുടെ വിവിധതരം ഉൽപ്പന്നങ്ങൾക്ക് മേളയിൽ വൻ ഡിമാൻ്റാണ് .അഞ്ചു രൂപയുടെ കുക്കീസ് ഞൊടിയിടയിലാണ് കാലിയാകുന്നത്.
ധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ റസ്ക്, കപ്പലണ്ടി മിഠായി, പാസ്ത ന്യൂഡിൽസ്, എന്നിവയ്ക്കും ആവശ്യക്കാരേറെയുണ്ട്. മില്ലറ്റ് ബൈ പ്രൊഡക്റ്റ്സ്, അരികൾ, ഹെൽത്ത് മിക്സ്, കഞ്ഞി കൂട്ട്,പുട്ടുപൊടികൾ,തുടങ്ങി പതിനഞ്ചിൽ പരം മില്ലറ്റിൻ്റെ ഉല്പന്നങ്ങളുണ്ട്.പ്രമേഹരോഗികൾക്ക് ഉപകാരപ്രദമാകുന്ന ബ്ലാക്ക് റൈസ്, സ്ത്രീകളുടെ ഹോർമോൺ മാറ്റത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പൂങ്കാ റൈസ് എന്നിവയും സ്റ്റാളിന്റമുഖ്യാകർഷണങ്ങളാണ്.കൂടാതെ മസാലപ്പൊടികളുമുണ്ട്.
കേരളത്തിലെ പല മില്ലറ്റ് കടകളിലേക്കും മിനിയുടെ ഉൽപ്പന്നങ്ങൾ എത്തുന്നുണ്ട്.ഒന്നരവർഷം മുമ്പ് തുടങ്ങിയ ഈ സംരംഭത്തിന് ഇന്ന് രണ്ട് ഔട്ട്ലെറ്റുകളുണ്ട്. അങ്ങനെ സംരംഭകർക്ക് ഒരു മാതൃക കൂടിയാണ് ദേശീയ സരസമേളയിലെ മിനിയുടെ 206-ാം നമ്പർ സ്റ്റാൾ.
21 July 2025
03 September 2025
പ്രാദേശികം
തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു 22 July 2025
പ്രാദേശികം
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് 13 August 2025
പ്രാദേശികം
ലോകഹൃദയാരോഗ്യ ദിനവും സിപിആര്‍ പരിശീലനവും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു 02 October 2025
പ്രാദേശികം
കായിക മേഖലയിൽ നടപ്പിലാക്കിയത് 3400 കോടിയുടെ വികസനം - മന്ത്രി വി. അബ്ദുറഹിമാൻ 03 November 2025
പ്രാദേശികം
മണികണ്ഠൻ കൊളത്തൂരിന്റെ പ്രഥമ നോവൽ 'ഗോഷ്ഠി' ഉടൻ വായനക്കാരിലേക്ക് 03 September 2025