Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

നിലമ്പൂര്‍ : രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. പി.എം.ജെ.വി.കെ (പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം) പദ്ധതിയിലൂടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിലമ്പൂര്‍ അമല്‍ ജ്യോതി കോളെജിന് അനുവദിച്ച നൈപുണ്യവികസന കേന്ദ്രത്തിന്റെയും, വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീ ശാക്തീകരണ പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. എല്ലാ രീതിയിലുള്ള വികസനത്തിനു വേണ്ടി പി.എം.ജെ.വി.കെ ഫണ്ട് വിനിയോഗിക്കണം. രാജ്യം വികസനത്തിന്റെ പാതയിലാണ്. 2047 ല്‍ ഇന്ത്യ വികസിത രാജ്യമാകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം യുവാകള്‍ക്ക് വേണ്ടിയുള്ളതാണ്-അദ്ദേഹം പറഞ്ഞു.

കുറഞ്ഞ വികസനമുള്ള മേഖലകളില്‍ ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ച് വിദ്യാഭ്യാസവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുകയും, ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളില്‍ സമഗ്ര വികസനം ഉറപ്പാക്കുകയുമാണ് പി.എം.ജെ.വി.കെ  പദ്ധതി ലക്ഷ്യമിടുന്നത്. 60% കേന്ദ്ര ഫണ്ടും 40% സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു ഉപയോഗിച്ചാണ് പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.

7.92 കോടി രൂപ ചെലവിലാണ് നൈപുണ്യ വികസന കേന്ദ്രത്തിന്റെ  നിര്‍മാണം പൂര്‍ത്തീകരിച്ചത്. സെമിനാര്‍ ഹാള്‍, ഇലക്ട്രോണിക്സ് ലാബ്, സര്‍വേ ആന്‍ഡ് ജിപിഎസ് ലാബ്, ഐ.ടി ലാബ്, കൗണ്‍സിലിംഗ് റൂം, സ്റ്റോര്‍ റൂമുകള്‍, വനിതകള്‍ക്കായി വിശ്രമമുറി, ഭിന്നശേഷി സൗഹൃദ ശൗചാലയം, ജനറേറ്റര്‍ റൂം,  പൊതുവായ ശൗചാലയങ്ങള്‍, യൂറിനലുകള്‍, വാഷ് ഏരിയകള്‍, പ്രോജക്റ്റ്-ഇന്നൊവേറ്റീവ് സെന്ററുകള്‍, ലോജിസ്റ്റിക്‌സ് ലാബ്, ഇലക്ട്രിക്കല്‍ ലാബ്, പരിശീലന കേന്ദ്രങ്ങള്‍ അധ്യാപകരുടെയും മേധാവികളുടെയും മുറികള്‍, യോഗ സെന്റര്‍, പ്ലംബിംഗ് ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങിയ സൗകര്യങ്ങളാണ് സ്‌കില്‍ സെന്ററിലുള്ളത്.

9.97 കോടി ചെലവിലാണ് ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മിച്ചിരിക്കുന്നത്. ഡിഗ്രി പഠിതാക്കള്‍ക്ക്  156 കിടക്കകള്‍, പി.ജി പഠിതാക്കള്‍ക്ക് 48 കിടക്കകള്‍, ഡോര്‍മിറ്ററിയില്‍ 12 കിടക്കകള്‍, മെട്രണ്‍ മുറി, വിശാലമായ സ്റ്റുഡന്റ് റൂമുകള്‍, ഡൈനിംഗ് ഹാള്‍, അടുക്കള, ജിം, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഓഫീസ്, യൂട്ടിലിറ്റി ഏരിയകള്‍, ശൗചാലയങ്ങള്‍, യൂറിനലുകള്‍, വാഷ് ഏരിയകള്‍ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പി.കെ. ബഷീര്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി മുഹമ്മദ് ബഷീര്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ സന്തോഷ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ സബിന്‍ സമീദ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ കരീം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷെറോണ റോയ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍, പി ദേവരാജന്‍, കെ.വിശ്വനാഥന്‍, സഹില്‍ അകമ്പാടം, ജോസഫ് എന്നിവര്‍ പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.