ചാലിശ്ശേരി: പരാതികൾക്കും പരിഭവങ്ങൾക്കും ഇടം നൽകാതെ സംഘാടനത്തിലും മികവു കാട്ടി ചാലിശ്ശേരിയിലെ പതിമൂന്നാമത് ദേശീയ സരസ് മേള.തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ സരസ് മേളയുടെ നല്ല നടത്തിപ്പിനായി 17 സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്.ഈ സബ് കമ്മിറ്റികളെല്ലാം ഏൽപ്പിച്ച ഉത്തരവാദിത്വം കാര്യക്ഷമമായി നടപ്പാക്കി എന്നതിന് തെളിവാണ് കഴിഞ്ഞ ഒമ്പത് ദിവസത്തെ സരസ് മേളയിലെ ദിന രാത്രങ്ങൾ.എല്ലാദിവസവും മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗവും കൺവീനർമാരുടെ പ്രത്യേക യോഗവും ചേർന്ന് ചെറിയ പോരായ്മകൾ പോലും പരിഹരിച്ചാണ് മേളയെ വൻ ജനകീയമാക്കിയത്.
250 വളണ്ടിയർമാരാണ് ചാലിശ്ശേരിയിലേക്ക് ഒഴുകിയെത്തിയ ജനസാന്ദ്രതയെ ദിനം പ്രതി നിയന്ത്രിച്ചത്.കോളേജ് വിദ്യാർത്ഥികൾ, യൂത്ത് ക്ലബ്ബ് അംഗങ്ങൾ, സംഘടന പ്രവർത്തകർ തുടങ്ങിയവരാണ് മേളയിൽ വളണ്ടിയർ സേവനം നൽകുന്നത്.
26 സ്പെഷ്യൽ പോലീസ് ഉൾപ്പെടെ 56 പോലീസ് ഉദ്യോഗസ്ഥരാണ് മേളയിലെ ക്രമസമാധാന പരിപാലനം ക്രമീകരിക്കുന്നത്.ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി 4 ട്രാഫിക് പോലീസും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി ആറ് ഫയർഫോഴ്സ് വളണ്ടിയർമാരുമുണ്ട്.
രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ ആരോഗ്യപ്രവർത്തകരും ഉണർന്ന് പ്രവർത്തിക്കുകയാണ്.ഗവൺമെൻറ് ആശുപത്രികളുടെയും സമീപത്തെ പ്രൈവറ്റ് ആശുപത്രികളുടെയും സേവനം അത്യാവശ്യ ഘട്ടങ്ങളിൽ നൽകുന്നുണ്ട്.ഒരു ഡോക്ടർ, സ്റ്റാഫ് നേഴ്സ്, സപ്പോർട്ടിംഗ് സ്റ്റാഫ്, ആവശ്യമായ മരുന്നുകൾ, രണ്ട് ആശാപ്രവർത്തകർ, ജെ പി എച്ച് എൻ, ജെ എച്ച് എ എന്നിവർ സജ്ജീവമാണ്.
മേളയിൽ പങ്കെടുക്കുന്ന ആയിരത്തോളം പേർക്കാവശ്യമായ യാത്രാ സൗകര്യവും കാര്യക്ഷമമായാണ് നടക്കുന്നത്. മുപ്പതോളം വാഹനങ്ങളും 5 സ്പെഷ്യൽ വാഹനങ്ങളുമാണ് യാത്രാ സൗകര്യത്തിന് ഏർപ്പെടുത്തിയിട്ടുള്ളത്. സംരംഭകർ, ഒഫിഷ്യൽസ്, വളണ്ടിയർമാർ എന്നിവർക്കാവശ്യമായ താമസ സൗകര്യവും ഏർപ്പെടുത്തി.
മേളയിൽ ഇടതടവില്ലാതെ വെള്ളവും വെളിച്ചവും നൽകി.പൊതുജനങ്ങൾക്കും സംരംഭകർക്കും ആവശ്യമായ അടിസ്ഥാന സൗകര്യത്തിലും ഒരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് മേള മുന്നോട്ട് പോകുന്നത്. മാലിന്യ സംസ്കരണം കൃത്യമായി ചെയ്യുന്ന ഹരിക കർമ്മ സേനാംഗങ്ങളാണ് മേളയിലെ താരങ്ങൾ. ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെ തുടരുന്ന ഇവരുടെ ശുചീകരണമാണ് മേളയെ ശുചിത്വ പൂർണ്ണമാക്കുന്നത്.ഒപ്പം ഫുഡ് കോർട്ടിലെ കുടുംബശ്രീ പ്രവർത്തകരുടെ മികവും പ്രശംസനീയമാണ്.
ജനസാഗരങ്ങളാണ് ഓരോ ദിവസവും സാംസ്കാരിക പരിപാടികൾക്കും ഒഴുകിയെത്തിയത്.വന്നവർക്കെല്ലാം സംഘാടനം ഒന്നിനൊന്ന് മികച്ചതെന്ന അഭിപ്രായവുമാണ്.
പ്രാദേശികം
സാധാരണക്കാരുടെ ജീവിതത്തെ വികസനം സ്പർശിക്കുമ്പോൾ മാത്രമേ അത് പൂർത്തിയാകുകയുള്ളു-മന്ത്രി മുഹമ്മദ് റിയാസ് 28 October 2025
പ്രാദേശികം
സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാചരണവും ഉബുണ്ടു ഇന്സ്റ്റലേഷന് ഫെസ്റ്റും സംഘടിപ്പിച്ചു 22 September 2025
പ്രാദേശികം
ബധിര സംഗമം ശ്രദ്ധേയമായി 01 January 2026
പ്രാദേശികം
ലീഗല്‍ എയിഡ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു 08 August 2025
പ്രാദേശികം
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ആദ്യ വികസന സദസ് കീഴാറ്റൂരിൽ നടന്നു 08 October 2025