താനൂര്‍ : താനൂര്‍ കെ.പുരം ഗവ. എല്‍പി സ്കൂളില്‍ ചുറ്റുമതിലിന്റെയും കവാടത്തിന്റെയും നിര്‍മാണ പ്രവൃത്തി മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ. അസ്ഗര്‍ അധ്യക്ഷത വഹിച്ചു.
എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ചാണ് കവാടവും ചുറ്റുമതിലും നിര്‍മിക്കുന്നത്. അഗ്നി രക്ഷാ സേന വാഹനങ്ങള്‍ക്ക് കൂടി പ്രവേശിക്കാന്‍ കഴിയുന്ന രീതിയിലുള്ള കവാടമാണ് സ്കൂളില്‍ ഒരുങ്ങുന്നത്. ചടങ്ങില്‍ പ്രൈമറി വിഭാഗത്തിലെ ടാലന്റ് സ്കോളര്‍ഷിപ്പുകള്‍, എല്‍.എസ്.എസ്. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു. സ്കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പത്രം ട്വിങ്കിള്‍ ട്വിസ്റ്റ് പഞ്ചായത്തംഗം തട്ടാട്ട് ഉഷ പ്രകാശനം ചെയ്തു. സ്കൂള്‍ ജേഴ്സി സ്കൂള്‍ ലീഡര്‍ എ. അഭിജിത്ത് ഏറ്റുവാങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫാത്തിമ ബീവി, സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. നസീര്‍, പഞ്ചായത്തംഗങ്ങളായ പി. ജ്യോതി, പുഷ്പലത വാലിയത്ത്, ബി.പി.സി.എന്‍. റിയോണ്‍ ആന്റണി, വിദ്യാ കിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കൊളശേരി, പി.ഡബ്ലിയു.ഡി അസി. എന്‍ജിനീയര്‍ രമ്യ, പി.ടി.എ. പ്രസിഡന്റ് സമീര്‍ അക്കര, എസ്.എം.സി. ചെയര്മാന് കെ.വി. മൊയ്തീന്‍കുട്ടി, എന്‍.പി. ജമീല, പി. സതീശന് തുടങ്ങിയവര്‍ സംസാരിച്ചു. തട്ടാട്ട് ഉഷ സ്വാഗതവും ഹെഡ്മാസ്റ്റര് വി.പി. അബ്ദുറഹിമാന് നന്ദിയും പറഞ്ഞു.
പ്രാദേശികം
യൂത്ത് ഫെസ്റ്റ് 2026: റെഡ് മാരത്തോണ്‍ സംഘടിപ്പിച്ചു 06 August 2026
പ്രാദേശികം
ഭക്ഷ്യഭദ്രതാ നിയമം: ജില്ലാ പരാതി പരിഹാര സമിതി അവലോകന യോഗം ചേർന്നു 18 August 2026
പ്രാദേശികം
അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു 09 August 2025
പ്രാദേശികം
ജില്ലയിലെ ആകെ ബാങ്ക് നിക്ഷേപം 57,341 കോടി രൂപ 18 August 2026
ഗുഡ് സ്റ്റോറി
ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ 21 July 2025