Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : കൊളത്തൂർ പ്രസ്സ് ഫോറത്തിലെ സീനിയർ അംഗം മലയാള മനോരമ പെരിന്തൽമണ്ണ ലേഖകനായ മണികണ്ഠൻ കൊളത്തൂരിൻ്റെ പ്രഥമ നോവൽ 'ഗോഷ്ഠി' ഉടൻ വായനക്കാരിലേക്ക്. ഗോഷ്ഠിയുടെ കവർ പേജ് പ്രകാശനം ഒരേ സമയം ഓൺലൈനായും ഓഫ് ലൈനായും നടന്നു.
പെരിന്തൽമണ്ണയിൽ നടന്ന ചടങ്ങിൽ    എംഎൽഎമാരായ മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ.മുസ്തഫ, പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി.ഷാജി എന്നിവർ ചേർന്ന് പുസ്തകത്തിൻ്റെ കവർ പേജ്  പ്രകാശനം നിർവഹിച്ചു. പുസ്തക പ്രസാദകരായ ഓറ ടെയിൽസ് പബ്ലിക്കേഷൻസ് എം.ഡി എ.പി ശ്രുതി പുസ്തകം പരിചയപ്പെടുത്തി.


എഴുത്തുകാരായ ഐശ്വര്യ ശ്രീധരൻ, അരുൺ ഇ കരുണാകരൻ, റേച്ചൽ ജ്യോ, എ.ആർ.വി.അഞ്ജൽ. പി.എസ്.വിജയകുമാർ, കൃഷ്ണൻ മങ്കട, സജിത്ത് പെരിന്തൽമണ്ണ, പി.ജി. സാഗരൻ പാലൂർ തുടങ്ങിയവർ ഓൺലൈനായി നടന്ന കവർ പ്രകാശനത്തിൻ്റെ ഭാഗമായി. കോഴിക്കോട് ഓറ ടെയിൽ പബ്ലിക്കേഷൻ ആണ് പുസ്തകം പുറത്തിറക്കുന്നത്.

പ്രതീക്ഷിക്കുന്നതുപോലെ ഒരിക്കലും ചലിക്കാത്ത ജീവിതം നൽകുന്ന  വ്യഥകളും  തിരിച്ചടികളും  പ്രതിപാദിക്കുന്നതാണ് നോവല്‍.  മാനസിക സംഘർഷങ്ങളുടെയും പ്രതീക്ഷകളുടെയും കഥാപാത്ര പ്രയാണങ്ങളിലേക്ക് ഇനി വായനക്കാരെയും കൂടെ കൂട്ടുകയാണ്.  പുസ്തകം ഉടൻ പുറത്തിറങ്ങും.

റിപ്പോർട്ട്: ഷമീർ രാമപുരം

© 2025 malappuramtimes. Powered by Cybpress Innovative solution.