Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

താനൂർ : താനൂർ കാട്ടിലങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ നിർമ്മിച്ച സ്വിമ്മിങ് പൂൾ ഉദ്ഘാടനവും പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.

ജില്ലയുടെ അക്വാട്ടിക് സ്പോർട്സ് ഡെവലപ്മെന്റിന് ഏറെ ഉപകരിക്കുന്ന തരത്തിൽ 45 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത്.25 മീറ്റർ നീളവും 12.5 മീറ്റർ വീതിയും 14 മീറ്റർ ആഴവുമാണ് പൂളിനുള്ളത്. വെള്ളം ശുദ്ധീകരിക്കുന്നതിനായി രണ്ട് ഫിൽറ്റർ യൂണിറ്റുകളോട് കൂടിയ ഫിൽറ്ററേഷൻ സിസ്റ്റവും പൂളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ചെയ്ഞ്ചിങ് റൂമുകളും ടോയ്‌ലറ്റ് ബ്ലോക്കുകളും ഒരുക്കിയിട്ടുണ്ട്. പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും.

മന്ത്രി വി.അബ്ദുറഹ്മാന്റെ 2025 -26 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ വകയിരുത്തിയാണ് സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങുന്നത്. മൂന്ന് ഹയർ സെക്കൻഡറി ക്ലാസും ക്ലാസ് മുറികൾക്കിടയിൽ അടുത്ത ബിൽഡിങ്ങിലേക്ക് കടക്കുവാൻ ഉള്ള പാസ്സേജും മുൻഭാഗത്ത് വരാന്തയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2025 - 26 വർഷത്തെ ബഡ്ജറ്റ് പ്രവൃത്തിയായ ലാബ് കം ക്ലാസ് റൂം ബിൽഡിങ്ങിനോട് ചേർന്ന് കൊണ്ടാണ് 251 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടം നിർമ്മിക്കുക.

ഉദ്ഘാടന ചടങ്ങിൽ കൗൺസിലർ എം.സുചിത്ര അധ്യക്ഷയായിരുന്നു. ജില്ലാ സ്പോർട് കൗൺസിൽ പ്രസിഡന്റ് ഋഷികേശ് കുമാർ, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത് എന്നിവർ ഇരു പദ്ധതികളുടെയും റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ലാമിഹ് റഹ്മാൻ, വി.എൻ. ശുഹൈബ്, എസ്.എം.സി ചെയർമാൻ സാദത്ത്, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം നാരായണൻ,സ്കൂൾ പ്രിൻസിപ്പൽ ശ്രീലത പി.കൃഷ്ണൻ, സ്കൂൾ എച്ച്.എം വി.എൻ ഷിജി, സി. സുരേഷ്, കെ.വിവേകാനന്ദൻ എന്നിവർ സംസാരിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.