മലപ്പുറം : പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാര്‍ഥികളുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ രൂപീകരിക്കുന്നതിനുമായി സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മറ്റി യോഗം ഇന്ന് (തിങ്കൾ) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എ.ഡി.എം. സി.എസ്. രാജേഷ്, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി. ജോയി, ഡി.വൈ.എസ്.പി പ്രകാശന്‍ പടന്നയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ബസ് തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി
സബ് ആർ.ടി.ഒ. തലത്തില്‍ പ്രാദേശിക യോഗങ്ങള്‍ സംഘടിപ്പക്കാൻ യോഗത്തിൽ തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്‍ഡ് ലീഡ്‌സ് ആപ്പ് മുഖേന വിതരണം ചെയ്യുന്നതും, ഗവണ്‍മെന്റ്-എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവിയുടെ ഒപ്പും സീലുമുള്ള ഐഡന്റിറ്റി കാര്‍ഡ് കണ്‍സഷന്‍ കാര്‍ഡായി ഉപയോഗിക്കുന്നതും ചര്‍ച്ച ചെയ്തു.
വേനല്‍ അവധിയില്ലാത്ത കോഴ്‌സുകളിലെ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലത്തും സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കുന്നതും, അവധി ദിവസങ്ങളില്‍ കണ്‍സഷന്‍ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും യോഗത്തില്‍ ഉയര്‍ന്നു. ബസ് ജീവനക്കാരില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍, വിദ്യാര്‍ഥികളെ കണ്ടിട്ടും ബസ് നിര്‍ത്താതെ പോകുന്നത്, കണ്‍സഷന്‍ നിരക്കില്‍ കൂടുതലായി പണം ഈടാക്കുന്നത് തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്തു. വിദ്യാര്‍ഥികള്‍ ക്യൂ പാലിച്ച് മാത്രം ബസില്‍ കയറണമെന്നും മേൽനോട്ടം വഹിക്കാൻ ഒരു അധ്യാപകനെ ച ചുമതലപ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു.
മഴക്കാലത്ത് വിദ്യാര്‍ഥികളെ ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാൻഡ്കളിലും ദീര്‍ഘനേരം നിര്‍ത്തരുതെന്നും, കണ്‍സഷന്‍ നിരക്കില്‍ അധിക തുക ഈടാക്കരുതെന്നും ബസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴു വരെ ക കൺസഷൻ സമയം നീട്ടുണമെന്നും കണ്‍സഷന്‍ കാര്‍ഡില്‍ ദൂരപരിധി അനുസരിച്ചുള്ള നിരക്ക് രേഖപ്പെടുത്തണമെന്നും വിദ്യാര്‍ഥികളില്‍ കണ്‍സഷന്‍ സംബന്ധിച്ച ബോധവത്കരണം നടത്തണമെന്നും വിദ്യാർഥി സംഘടന ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു.
ചടങ്ങിൽ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ, മലപ്പുറം കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ, പെരിന്തൽമണ്ണ, പൊന്നാനി, തീരൂർ, നിലമ്പൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി, ജോയിന്റ് ആർ.ടി.ഒ മാർ, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, കോളേജ് അധ്യാപകർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് വെൽഫയർ സെക്ഷൻ ഓഫീസർ, പോലീസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശികം
ലഹരിക്കെതിരെ യുവചക്രം-ഡ്രഗ് ഫ്രീ റൈഡ് സൈക്കിള്‍ റാലി 18 November 2025
പ്രാദേശികം
മലപ്പുറം ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ 24 July 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി 01 April 2026
ഗുഡ് സ്റ്റോറി
ബോധവത്കരണ- പ്രചാരണ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നു ;ജില്ലയിൽ ഗാർഹിക പ്രസവങ്ങളിൽ ഗണ്യമായ കുറവ് 05 September 2025