Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : വനത്തിനുള്ളില്‍ ആദിവാസി കുടുംബങ്ങള്‍ കഴിയുന്ന നാല് ഉന്നതികളിലേക്കുള്ള സഞ്ചരിക്കുന്ന റേഷന്‍ കട ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി  ജി.ആര്‍. അനില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. സഞ്ചരിക്കുന്ന റേഷന്‍ കട ഫ്ലാഗ് ഓഫ് ചെയ്തു. പോത്തുകൽ പഞ്ചായത്തിലെ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയമ്പുഴ, കുമ്പളപ്പാറ എന്നീ ഉന്നതികളിലെ 130 കുടുംബങ്ങള്‍ക്കാണ് സഞ്ചരിക്കുന്ന റേഷന്‍ കട സഹായകരമാവുക.

ഒറ്റപ്പെട്ടതും യാത്രാ സൗകര്യങ്ങള്‍ കുറവുള്ളതുമായ പ്രദേശങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതിനായാണ് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. പകല്‍പോലും കാട്ടാനകള്‍ മേയുന്ന കാട്ടിലൂടെ വളരെ കഷ്ടപ്പെട്ടാണ് ആദിവാസികള്‍ റേഷന്‍ വാങ്ങാന്‍ കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചിരുന്നത്. കുമ്പളപ്പാറ ഉന്നതിയിലെ കുടുംബങ്ങള്‍ 10 കിലോ മീറ്റര്‍ ദൂരം കാല്‍ നടയായി സഞ്ചരിച്ചുവേണം മുണ്ടേരിയിലെ റേഷന്‍ കടയിലെത്താന്‍. സഞ്ചരിക്കുന്ന റേഷന്‍ കട സജ്ജമാകുന്നതോടെ ഇവരുടെ കഷ്ടപ്പാടിന് അറുതിയാവും.

ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, പോത്തുക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷറഫുന്നിസ, മെമ്പര്‍മാരായ പി. മാധവന്‍, അനില്‍കുമാര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി. അജിത്കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ്. ബീന, നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി.പി. ബാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശേഷം ആദിവാസി കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സാധനങ്ങളുടെ വിതരണവും നടന്നു.

© 2025 malappuramtimes. Powered by Cybpress Innovative solution.