മലപ്പുറം : സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31-ന് ഗുജറാത്തിൽ നടക്കുന്ന ‘രാഷ്ട്രീയ ഏകതാ പരേഡ് 2026’-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ ബൈക്ക് ജാഥയ്ക്ക് മലപ്പുറത്ത് സ്വീകരണം നൽകി. മലബാർ സ്പെഷ്യൽ പൊലീസ് (എം.എസ്.പി) ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ മലപ്പുറം കുന്നുമ്മലിലാണ് സ്വീകരണമൊരുക്കിയത്. ‘ലഹരിവിമുക്ത ഭാരതം’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനും കേരള പൊലീസ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ‘തൂഫാന്റെ’ പ്രചാരണത്തിനുമായാണ് ജാഥ സംഘടിപ്പിക്കുന്നത്.
ജാഥയിൽ പങ്കെടുക്കുന്ന സേനാംഗങ്ങളെ എം.എസ്.പി കമാൻഡന്റ് ഇൻ-ചാർജ് ആർ. രാജേഷ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. എം.എസ്.പി വിദ്യാലയത്തിലെ എൻ.സി.സി, എസ്.പി.സി വിദ്യാർഥികളും എം.എസ്.പിയിലെ പൊലീസ് സേനാംഗങ്ങളും ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി ജാഥയെ വരവേറ്റു. എം.എസ്.പി ഡെപ്യൂട്ടി കമാൻഡന്റ് കെ.വി. രാജേഷ്, അസിസ്റ്റന്റ് കമാൻഡന്റുമാരായ ബിജു ചാക്കോ, ബിജു, മുഹമ്മദ് ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സായുധസേനകളെ പ്രതിനിധീകരിക്കുന്ന റൈഡർമാർ പങ്കെടുക്കുന്ന ജാഥ കേരളത്തിൽനിന്ന് ആരംഭിച്ച് ഗുജറാത്തിലാണ് സമാപിക്കുന്നത്. ഒക്ടോബർ 31-ന് ഗുജറാത്തിൽ നടക്കുന്ന രാഷ്ട്രീയ ഏകതാ പരേഡിലും ജാഥയിലെ അംഗങ്ങൾ അണിനിരക്കും.
പ്രാദേശികം
വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് കഴിഞ്ഞു: മന്ത്രി അനൂപ് ജേക്കബ് 11 September 2026
പ്രാദേശികം
ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് നടത്തി 11 February 2026
പ്രാദേശികം
ബി.എല്‍.ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ല; ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണം- ജില്ലാ കളക്ടർ 18 November 2025
പ്രാദേശികം
പൊന്നാനിയുടെ സാംസ്കാരിക പെരുമ വിളിച്ചോതി പൊന്നാനി ഫെസ്റ്റ് ഒരുങ്ങുന്നു 29 August 2025