Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളുടെയും ജനകീയ പങ്കാളിത്തത്തിന്റെയും നേര്‍ക്കാഴ്ചയായി.

പഞ്ചായത്തിന്റെ പ്രൗഢ നേട്ടങ്ങളില്‍ ഒന്നായ പഞ്ചായത്ത് ഷോപ്പിംങ് കോപ്ലക്സിന് മുന്നില്‍ സംഘടിപ്പിച്ച വികസന സദസിന്റെ വേദിയോട് ചേര്‍ന്ന് തന്നെയാണ് ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് ഭരണ സമിതി മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കിയ പ്രധാന പദ്ധതികളുടെ ചിത്രങ്ങളും പരിപാടികളുമായി 150 ഓളം ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്.

മേലാറ്റൂര്‍ ചെമ്മാണിയോട് കയര്‍ ഭൂവസ്ത്രത്തില്‍ മനോഹരമാക്കിയ കുളം, തോടുകള്‍, കാര്‍ഷിക, ആരോഗ്യ, വിദ്യഭ്യാസ മേഖലകളില്‍ കൈവരിച്ച വികസനങ്ങള്‍
ഹൈടെക് ക്ലാസ് മുറികളിലെ കുട്ടികളുടെ ചിരി, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മികച്ച ചികിത്സാ സൗകര്യങ്ങള്‍, വഴിയോരങ്ങള്‍ ശുചിയാക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ഊര്‍ജ്ജസ്വലത, പുതുതായി നിര്‍മ്മിച്ച റോഡുകളിലൂടെയുള്ള യാത്രകള്‍ അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു ഓരോ ഫ്രെയിമും.

കൃഷിയിടങ്ങളിലെ വിളവെടുപ്പ് മുതല്‍ പ്രായമായവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചതിലുള്ള ആശ്വാസം വരെ ഓരോ ചിത്രത്തിലും വ്യക്തമായിരുന്നു. പ്രദര്‍ശനം കാണാനെത്തിയ നാട്ടുകാര്‍ക്ക് ഇത് വെറുമൊരു കാഴ്ചയല്ല, തങ്ങളുടെ നാടിന്റെ വളര്‍ച്ചയുടെ മനോഹരമായ ഓര്‍മ്മപ്പെടുത്തലായിരുന്നു, ഒപ്പം ഭാവിയിലേക്കുള്ള പ്രതീക്ഷയും. ചിത്ര പ്രദര്‍ശനത്തോട് ചേര്‍ന്ന് കെ-സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിനുള്ള  കൗണ്ടറും മേലാറ്റൂരിന്റെ സമഗ്ര വികസനം അടിസ്ഥാനമാക്കി 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രദര്‍ശനവും നടത്തി.

© 2025 malappuramtimes. Powered by Cybpress Innovative solution.