തേഞ്ഞിപ്പലം : തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെയും ഏജന്റ്മാരുടെയും യോഗം കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ഷെവാങ് ഗ്യാച്ചോ ബൂട്ടിയയുടെ അധ്യക്ഷതയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. ഇലക്ഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അദ്ദേഹം നൽകി. തെരഞ്ഞെടുപ്പിന്റെ പ്രചരണ ഘട്ടങ്ങളിലും വോട്ടിംഗ് ദിവസവും തുടർന്നും രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. പ്രചരണവുമായി ബന്ധപ്പെട്ട ബാനറുകളും മറ്റു പ്രചാരണ വസ്തുക്കളും പൊതുസ്ഥലങ്ങളിലും പോളിംഗ് ബൂത്തിന് 100 മീറ്റർ ചുറ്റളവിൽ സ്ഥാപിക്കരുതെന്നും രാഷ്ട്രീയപാർട്ടികൾ സൗഹാർദ്ദപരമായി പ്രവർത്തിക്കണമെന്നും എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ റിട്ടേണിംഗ് ഓഫീസർമാരെയോ തെരഞ്ഞെടുപ്പ് നിരീക്ഷകനെയോ അറിയിക്കണമെന്നും നിരീക്ഷകൻ അറിയിച്ചു. തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാരും മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
03 November 2025
പ്രാദേശികം
ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം നല്കി മലപ്പുറം മാരത്തണ്‍ ആവേശമായി 04 February 2026
പ്രാദേശികം
എടായിപ്പാലം - കാരാത്തോട് റോഡിലെ യാത്രാനിരോധനം പിൻവലിച്ചു; റെഡ് അലർട്ട് ദിവസങ്ങളിൽ നിയന്ത്രണം തുടരും 15 August 2026
പ്രാദേശികം
ഓണാഘോഷ ലഹരിയിൽ കോട്ടക്കുന്ന്; ജനസാഗരമായി രണ്ടാം ദിനം 27 August 2026
പ്രാദേശികം
കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസം മാറണം: മന്ത്രി വി ശിവന്‍കുട്ടി 05 August 2025