Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : ക്ഷയരോഗ മുക്ത ഭാരതത്തിന്റെ ഉന്നമനത്തിനായി രൂപീകരിക്കുന്ന 'ജോഷ്' പദ്ധതിയുടെ ആദ്യഘട്ട ജില്ലാതല ഉദ്ഘാടനം പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍ നിര്‍വഹിച്ചു. ടി.ബി. മുക്ത മലപ്പുറം എന്ന ലക്ഷ്യത്തിലേക്ക് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവിശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സബ്കളക്ടര്‍ പറഞ്ഞു. ന്യൂഡല്‍ഹി ഭാരത് മണ്ഡപത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നദ്ദ നിര്‍വഹിക്കുന്ന ദേശീയതല ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് ജില്ലയിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, കായിക-യുവജന മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടൊപ്പം എന്‍.സി.സി. കേഡറ്റുകളുടെയും മൈ ഭാരത് സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം പ്രയോജനപ്പെടുത്തി വാര്‍ഡ്, ബ്ലോക്ക് തലങ്ങളില്‍ ക്ഷയരോഗ ബോധവത്കരണം ശക്തമാക്കുകയും രോഗനിര്‍ണയത്തിനാവശ്യമായ സഹായം ജനങ്ങളിലെത്തിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

മഞ്ചേരി മലബാര്‍ ഹെറിറ്റേജില്‍  നടന്ന പരിപാടിയുടെ ഭാഗമായി ക്ഷയ രോഗത്തിന്റെ വ്യാപനം, ചികിത്സ രീതി, ക്ഷയ രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്‌ക്രീനിങ്ങിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ഷയ രോഗ മുക്ത പദവിക്ക് അര്‍ഹരായ പെരിന്തല്‍മണ്ണ, നിലമ്പൂര്‍ മുനിസിപ്പാലിറ്റികള്‍ക്കും എ.ആര്‍.നഗര്‍, വെട്ടം ഗ്രാമപഞ്ചായത്തുകള്‍ക്കും പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍ ഉപഹാരം നല്‍കി.  വേങ്ങര സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ പി.എ. പിഞ്ചു ക്ഷയ രോഗ പ്രതിരോധ പ്രതിജ്ഞ ചൊല്ലി.

ചടങ്ങില്‍ മഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി കെ റിസ്വാന, ചേരണി കൗണ്‍സിലര്‍ ഇ ഫാത്തിമ തസ്‌നി, നെല്ലിപറമ്പ് കൗണ്‍സിലര്‍ കെ ടി നൗസിയ, മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എസ് എ ഹാഫിസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. വിനോദ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. എല്‍.ഷീനലാല്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എം. ജാനിഫ്, ഡ്രഗ് റസിസ്റ്റന്റ് ടി.ബി. കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, എന്‍.സി.സി നോഡല്‍ ഓഫീസര്‍ ജോയേഷ്, വിവിധ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.