Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

 

തൃപ്രങ്ങോട്, എടയൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു

എടയൂർ : ചുവപ്പുനാടയിൽ കുരുങ്ങാതെ അര്‍ഹതപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് വേഗത്തിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന തൃപ്രങ്ങോട് സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ആലത്തിയൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകളിൽ അമ്പതിനായിരമെങ്കിലും തീർപ്പാക്കാൻ നടപടിയെടുക്കും. ആദ്യഘട്ടത്തിൽ 25,000 അപേക്ഷകൾ തീർപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൂടുതൽ അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കും. കൂടാതെ സംസ്ഥാനത്ത് 7,500 പേർക്ക് പട്ടയം വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി ഉടന്‍ തന്നെ മലപ്പുറം ജില്ലയിൽ പട്ടയമേള സംഘടിപ്പിച്ച് ആയിരത്തോളം പേർക്ക് പട്ടയം നൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഓണക്കാലത്ത് കൺസ്യൂമർഫെഡ്, സപ്ലൈകോ എന്നിവ വഴി മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാരിന് സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ വി.എസ്. ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷബ്ന കുളങ്ങരവീട്ടിൽ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് പുളയ്ക്കൽ, എ.ഡി.എം പി.ഒ. സാദിഖ്, തഹസിൽദാർ സി.കെ. ആഷിഖ്, ജനപ്രതിനിധികളായ എൻ.പി. ഷരീഫാബി, ഇ.കെ. സുസ്മിത, എം.പി. അബ്ദുൽ ഫുക്കാർ, വി.പി. ഫൗസിയ, മിസ്രിയ ഇബ്രാഹിം, കെ. ഫാബിമോൾ തുടങ്ങിയവർ പങ്കെടുത്തു.
ആലത്തിയൂരിൽ പഴയ വില്ലേജ് ഓഫിസ് നിന്നിരുന്ന സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കുന്നത്. നിർമിതി കേന്ദ്രയ്ക്കാണ് നിർമാണച്ചുമതല. കാലപ്പഴക്കത്താൽ കെട്ടിടം ജീർണിച്ചതിനെ തുടർന്ന് നിലവിൽ വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിച്ചു വരുന്നത്.

സർക്കാറിന്റെ നൂറു ദിന കർമ്മപരിപാടികളുടെ ഭാഗമായി എടയൂരിൽ നിർമ്മിക്കുന്ന പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. എടയൂർ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു.

​ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആസാദ് അജയ് എ.വി, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഇന്ദിര, വൈസ് പ്രസിഡൻ്റ് എ.കെ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് കിഴിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബഷീർ മാവണ്ടിയൂർ, ആർ.കെ സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മൈമൂന വി.പി, ശ്രുതി, ഹസ്സൻ മുളക്കൽ, എ.ഡി.എം സാദിഖ് പി.ഒ, തഹസിൽദാർ ആഷിഖ് സി.കെ, ഡെപ്യൂട്ടി തഹസിൽദാർ വിനോദ്കുമാർ, വില്ലേജ് ഓഫീസർ സുനിൽകുമാർ ആർ 
വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളായ എം.ടി അബ്‌ദുൽ അസീസ്, ഷാഫി വള്ളൂരാൻ, പി.എം മോഹനൻ മാസ്റ്റർ, പി.എം സുരേഷ് മാസ്റ്റർ, കെ.ടി അനിൽകുമാർ, മഠത്തിൽ ഗോപി, ഷഹനാസ് പാലക്കൽ എന്നിവർ സംസാരിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.