മലപ്പുറം : ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ക്കായി ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മെഡിക്കല്‍ ക്യാംപും 'ഹജ്ജ് ശിഫ' മെഡിസിന് കിറ്റ് വിതരണവും സംഘടിപ്പിക്കുന്നു. മെയ് 13-ന് ക്യാംപ് ആരംഭിക്കും. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ക്യാംപിലേക്ക് മൂന്ന് ഷിഫ്റ്റുകളിലായി മെഡിക്കല്‍ ഓഫീസര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്.
ഹജ്ജ് യാത്രയില്‍ സാധാരണയായി കണ്ടുവരാറുള്ള പനി, ജലദോഷം, ചുമ, മൂത്രപ്പഴുപ്പ്, കാലിലെ വിള്ളല്‍, കാലുവേദന, ഉദരസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള ഹോമിയോപ്പതി മരുന്നുകള്‍ അടങ്ങിയതാണ് 'ഹജ്ജ് ശിഫ' കിറ്റ്. ക്യാംപിലെത്തുന്ന എല്ലാ ഹാജിമാര്‍ക്കും ഈ കിറ്റ് നല്‍കുന്നതാണ്. നാഷണല്‍ ആയുഷ് മിഷനുമായി സഹകരിച്ചാണ് മലപ്പുറം ജില്ലാ ഹോമിയോപ്പതി വകുപ്പ് ഈ ക്യാംപ് നടത്തുന്നത്.
15 August 2026
പ്രാദേശികം
സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു 21 May 2026
പ്രാദേശികം
ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾ ശക്തമാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി 22 June 2026
പ്രാദേശികം
ഭക്ഷ്യഭദ്രതാ നിയമം: ജില്ലാ പരാതി പരിഹാര സമിതി അവലോകന യോഗം ചേർന്നു 18 August 2026
ഗുഡ് സ്റ്റോറി
ആര്യനന്ദക്കിനി 'ഭാരം' നിസാരം: ഹെവി ലൈസന്‍സ് എന്ന സ്വപ്ന സാക്ഷാത്ക്കാരം 06 August 2025
പ്രാദേശികം
പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷം : ബിയ്യം കായൽ ജലോത്സവത്തിൽ പറക്കും കുതിര ജലരാജാവ് 06 September 2025