Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : ജില്ലയില്‍ കൂടുതല്‍ കാലം എ.ഡി.എം ആയിരുന്ന  ബഹുമതി സ്വന്തമാക്കി എന്‍. എം മെഹറലി പടിയിറങ്ങുന്നു. 2019 ജൂലൈയില്‍ മലപ്പുറം എ.ഡി.എം ആയി ചുമതലയേറ്റ അദ്ദേഹം ശനിയാഴ്ച (നവംബര്‍ 29) സര്‍വീസില്‍ നിന്നും വിരമിക്കും. പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി മറ്റു ജില്ലകളിലേക്ക് സ്ഥലം മാറിയ സമയം ഒഴികെ അദ്ദേഹം ജില്ലയില്‍ എ.ഡി.എം ആയി സേവനമനുഷ്ഠിച്ചു. 1988 ല്‍ 19-ാം വയസ്സില്‍ ക്ലര്‍ക്ക് ആയാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ആറു മാസം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്തു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറി. 2018ല്‍ തിരൂര്‍ ആര്‍.ഡി.ഒ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷന് കീഴിലാണ് ജോലി ചെയ്തത്.

2018 പ്രളയ സമയത്ത് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്  അന്നത്തെ പെരിന്തല്‍മണ്ണ തഹസില്‍ദാരായിരുന്ന മെഹറലിയാണ്. നിലമ്പൂര്‍ താലൂക്കിന്റെ അധിക ചുമതലയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സ്ഥലത്ത് ക്യാംപ് ചെയ്താണ് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 2019ലെ പ്രളയ സമയത്തും അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കരിപ്പൂര്‍ ദുരന്തമുണ്ടായ സമയത്തും മെഹറലിയായിരുന്നു എ.ഡി.എം.

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട്ടേക്ക് സ്ഥലം മാറിയ സമയത്താണ് കൊറോണയുടെ രണ്ടാം തരംഗമുണ്ടായത്. അന്ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും ഓക്സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്തിരുന്നത് കഞ്ചിക്കോട് ഐനോക്സില്‍ നിന്നായിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് അദ്ദേഹമായിരുന്നു. വയനാട് ചൂരല്‍മല ദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. അന്ന് വയനാട് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചുമതല അദ്ദേഹത്തിനായിരുന്നു. പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിയാണ് അദ്ദേഹം. പെരിന്തല്‍മണ്ണ ഖാദര്‍മെല്ല യു.പി സ്‌കൂള്‍ അധ്യാപിക ഹാജറയാണ് ഭാര്യ.

© 2025 malappuramtimes. Powered by Cybpress Innovative solution.