മലപ്പുറം : കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ റോഡപകടത്തിൽ മൂന്നു പേർ മരിച്ചു. പന്നിത്തടം ഷഹീദ്, ഷഹീന, അമ്മാവന്റെ മകൾ ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ, നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. അപകട സമയത്ത് വലിയ മഴയുണ്ടായിരുന്നു.
ഇന്നലെ രാത്രി പന്ത്രണ്ടു മണിക്കാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും ഫയർഫോഴ്സുമെത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്.
11 January 2026
26 February 2026
പ്രാദേശികം
ചിറകുകൾ നിർമിച്ച ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് 27 August 2026
പ്രാദേശികം
സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി 16 September 2025
പ്രാദേശികം
പക്ഷിപ്പനി: ജാഗ്രത പാലിക്കണം - ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 24 March 2026
പ്രാദേശികം
പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു 07 May 2026
പ്രാദേശികം
വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു 10 August 2025