Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

നിയമലംഘനങ്ങൾക്ക് പിടിച്ചെടുക്കലും പിഴയും കർശന നടപടിയും

മലപ്പുറം :  ഓണാഘോഷങ്ങൾ മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായി സംഘടിപ്പിക്കുന്നതിനായി "ഹരിത ഓണം 2026" ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലുടനീളം ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുമെന്ന് ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ എ. ആതിര അറിയിച്ചു. സർക്കാർ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡന്റ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ, കാറ്ററിങ് യൂണിറ്റുകൾ, വഴിയോര കച്ചവടക്കാർ തുടങ്ങി ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഹരിത ചട്ടങ്ങൾ പാലിക്കണം.

പ്ലാസ്റ്റിക് പൂക്കൾ, കൊടിതോരണങ്ങൾ, ഇലകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, പ്ലേറ്റുകൾ, കപ്പുകൾ, തെർമോകോൾ ഉത്പന്നങ്ങൾ, നിരോധിത ഭക്ഷണ പാക്കേജിങ് സാമഗ്രികൾ എന്നിവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം. പേപ്പർ കപ്പുകളും പേപ്പർ പ്ലേറ്റുകളും ഉപയോഗിക്കാതെ, സ്റ്റീൽ, ഗ്ലാസ്, സെറാമിക് പാത്രങ്ങൾ, വാഴയില തുടങ്ങിയ പുനരുപയോഗിക്കാവുന്നതും പ്രകൃതി സൗഹൃദവുമായ ബദലുകൾ സ്വീകരിക്കണം. ആഘോഷങ്ങളിൽ മാലിന്യം പരമാവധി കുറച്ച്, ജൈവ-അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നിർദേശിച്ചു.

ഓണത്തോടനുബന്ധിച്ച് ജില്ലയിൽ പ്രത്യേക എൻഫോഴ്സ്മെന്റ് പരിശോധനകൾ ശക്തമാക്കും. വിപണികൾ, ഓണക്കച്ചവട കേന്ദ്രങ്ങൾ, ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, വഴിയോര കച്ചവട കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ കണ്ടെത്തിയാൽ ബന്ധപ്പെട്ട നിയമപ്രകാരം വസ്തുക്കൾ പിടിച്ചെടുക്കുകയും നിയമാനുസൃത പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. പ്ലാസ്റ്റിക് രഹിതവും മാലിന്യമുക്തവുമായ ഓണാഘോഷത്തിനായി എല്ലാവരും കൈകോർക്കണമെന്നും ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ എ. ആതിര അഭ്യർത്ഥിച്ചു.

Recommendation News

© 2025 malappuramtimes. Powered by Cybpress Innovative solution.