മലപ്പുറം : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്.എല്‍.സി) ജില്ലാ ഇലക്ഷന് ഓഫീസര്‍ വി.ആര്. വിനോദിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം വെയര്‍ഹൗസിന് സമീപം സജ്ജീകരിച്ച പ്രത്യേക പന്തലിലാണ് ആദ്യഘട്ട പരിശോധന നടന്നത്. 5983 കണ്ട്രോള് യൂണിറ്റും 31273 ബാലറ്റ് യൂണിറ്റുകളും ആണ് ആദ്യഘട്ട പരിശോധനയ്ക്ക് വിധേയമാക്കിയത്. അടുത്തമാസം 25 വരെയാണ് ഫസ്റ്റ് ലെവല്‍ ചെക്കിങ് നടക്കുക. വിവിധ വകുപ്പുകളില്‍ നിന്നായി 125 ഉദ്യോഗസ്ഥരെയും ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ രണ്ട് എഞ്ചിനീയര്‍മാരെയും നിയോഗിച്ചു. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു, സീനിയര്‍ സൂപ്രണ്ട് അന്‍സു ബാബു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജിസ്മോന്, ബിനു, ഇലക്ഷന് വിഭാഗം ജീവനക്കാരായ നാരായണന്, അഷ്ററഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
27 August 2026
പ്രാദേശികം
സാധാരണക്കാരുടെ ജീവിതത്തെ വികസനം സ്പർശിക്കുമ്പോൾ മാത്രമേ അത് പൂർത്തിയാകുകയുള്ളു-മന്ത്രി മുഹമ്മദ് റിയാസ് 28 October 2025
കേരളം
യുവജന കമ്മീഷന് യുവപ്രതിഭാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു 26 February 2026
ഗുഡ് സ്റ്റോറി
അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും 27 July 2025
പ്രാദേശികം
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം നാളെ (വെള്ളിയാഴ്ച) പൂര്‍ത്തിയാകും 04 December 2025