മലപ്പുറം : മലപ്പുറം നിയോജക മണ്ഡലത്തിൽ എം.എൽ.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ വിനിയോഗിച്ച് നടപ്പാക്കി വരുന്ന വികസന പ്രവൃത്തികളുടേയും വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെയും പുരോഗതികൾ അവലോകനം ചെയ്തു.
എ.ഡി.എം എൻ.എം മെഹറലിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം പി. ഉബൈദുള്ള എം. എൽ.എ ഉദ്ഘാടനം ചെയ്തു.
എം.എൽ.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ വിനിയോഗിച്ച് മലപ്പുറം നഗരസഭയിലും ആനക്കയം, കോഡൂർ ,
പൂക്കോട്ടൂർ , മൊറയൂർ, പുൽപ്പറ്റ പഞ്ചായത്തുകളിലും നടപ്പാക്കി വരുന്ന വിവിധ വികസന പ്രവൃത്തികളുടെ പുരോഗതികൾ യോഗം വിലയിരുത്തി. സാങ്കേതിക തടസ്സങ്ങൾ മൂലം കഴിഞ്ഞ നാലു വർഷമായി എസ്റ്റിമേറ്റ് തയ്യാറാക്കുവാനോ ഭരണാനുമതി നൽകുവാനോ സാധിക്കാത്ത പ്രവൃത്തികൾ മാറ്റി നൽകും. മറ്റുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുവാനും എംഎൽഎ നിർദ്ദേശം നൽകി.
മലപ്പുറം ഡി.ഡി.ഇ ഓഫീസ്, കുടുംബ കോടതി, മലപ്പുറം ടൗൺ ബ്യൂട്ടിഫിക്കേഷൻ, മുണ്ടു പറമ്പ് ഗവ.കോളേജ് ലേഡീസ് ഹോസ്റ്റലിനു സമീപം ഗേറ്റും വാച്ച്മാൻ ക്യാബിനും, ഗവ.വനിതാ കോളേജ് ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പുരോഗതികൾ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
ബജറ്റിൽ ഒരു കോടി വകയിരുത്തി ഭരണാനുമതി ലഭിച്ച മൊറയൂർ - അരിമ്പ്ര - പൂക്കോട്ടൂർ , മൊറയൂർ എടപ്പറമ്പ് കിഴിശ്ശേരി , നരിയാട്ടുപാറ- നെന്മിനി ചർച്ച്, വള്ളുവമ്പ്രം -വളമംഗലം - പൂക്കൊളത്തൂർ, ഇരുമ്പുഴി - മേൽമുറി മലപ്പുറം -കോട്ടപ്പടി വലിയവരമ്പ് ബൈപാസ് എന്നീ റോഡുകളുടെ സാങ്കേതികാനുമതി ലഭ്യമാക്കി ഉടൻ ടെൻ ഡർ ചെയ്യും.
മലപ്പുറം മച്ചിങ്ങൽ ബൈപാസ് , മുണ്ടുപറമ്പ് - ചെന്നത്ത് ബൈപാസ് , കൊളത്തൂർ റോഡിലെ ചെമ്മങ്കടവ്, വാലഞ്ചേരി അരിമ്പ്ര , ആനക്കയം - തിരൂർക്കാട് റോഡുകളിൽ അടിയന്തര മെയിൻ്റനൻസ് നടത്താനും റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയ പ്രവൃത്തികൾ മഴക്കു ശമനം ലഭിച്ചാൽ ഉടനെ നടത്താനും എം.എൽ.എ നിർദേശം നൽകി.
കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.സി അബ്ദുറഹ്മാൻ, എം.ടി അലി, അടോട്ട് ചന്ദ്രൻ, സുനീറ പൊറ്റമ്മൽ, വൈസ് പ്രസിഡണ്ടുമാരായ അബ്ദുൽ ജലീൽ, സാദിഖ് പൂക്കാടൻ, നുസ്രീന മോൾ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ടി ബഷീർ,പഞ്ചായത്ത് മെമ്പർമാരായ ആസ്യ കുന്നത്ത്, മുംതാസ് വില്ലൻ,റഹ്മത്ത് കെ. നവാസ് എ. കെ,
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജ് വി. ആർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ മുഹമ്മദ് കബീർ, അജിത്.പി.ടി, അസി. എഞ്ചിനീയർമാരായ അസ്‌ലഹ് പാലപ്ര , മിനിമോൾ , ശ്രീലക്ഷ്മി, ജിതിൻ, ടി. ആർ, ടി.ജസ്‌ലിൻ, നൗഫില കെ.ടി, സജീഷ് ജൂനിയർ സൂപ്രണ്ട് ടോംസൺ ജോർജ്ജ് , ആർ ബി ഡി സി കെ മാനേജർ അതുൽ എന്നിവർ പങ്കെടുത്തു.
പ്രാദേശികം
സ്വച്ഛതാ ഗ്രീന്‍ലീഫ് റേറ്റിങ്ങ്; ജില്ലയിലെ 23 സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു 26 August 2025
സ്പോർട്സ്
കായിക കേരളത്തിന് പുതിയ ചുവടുവെപ്പ്; കായിക വകുപ്പ് സെമിനാര്‍ ഒക്ടോബറില്‍ മലപ്പുറത്ത് 22 September 2025
പ്രാദേശികം
നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാം; വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു 08 November 2025
സ്പോർട്സ്
അഭിമാന താരങ്ങൾക്ക് കേരളത്തിൻ്റെ ആദരം 03 November 2025