Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

ജെംസ് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

മലപ്പുറം : ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ കാലത്തിന്റെ തൊഴിൽ സാധ്യതകൾക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും അനുസൃതമായി പരിവർത്തനം ചെയ്യുന്നതിനുള്ള നടപടികൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് ഓട്ടോണമസ് കോളേജിൽ പുതുതായി നിർമിച്ച അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച അടിസ്ഥാന സൗകര്യങ്ങളും ഓട്ടോണമസ് പദവിയുമുള്ള ജെംസ് കോളേജിന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുൻനിര സ്ഥാപനമായി മാറാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലകളെ നിരന്തരം നിരീക്ഷിക്കുന്നതിനായി 12 മുതൽ 15 വരെ പ്രധാന മേഖലകൾ കേന്ദ്രീകരിച്ച് വിദഗ്ധരെ ഉൾപ്പെടുത്തി 'ഗ്ലോബൽ ജോബ് വാച്ച് ടവർ' സംവിധാനം രൂപീകരിക്കും. ഇതിലൂടെ ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർവകലാശാലകളിലെ പാഠ്യപദ്ധതികൾ കാലാനുസൃതമായി പുനഃസംഘടിപ്പിക്കുകയും തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ്, ജനറ്റിക് എൻജിനീയറിങ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബറോടെ യൂണിവേഴ്സിറ്റി ബിൽ നടപ്പിലാക്കി വിദേശത്തെ പ്രശസ്തമായ ലെഗസി സർവകലാശാലകളുടെ ക്യാമ്പസുകളും നൂതന കോഴ്സുകളും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ കാരണങ്ങളാൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന വനിതകൾക്ക് വീണ്ടും ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നതിനായി ജെംസ് കോളേജിൽ നടപ്പാക്കുന്ന 'ഞങ്ങളും കോളേജിലേക്ക്' പദ്ധതിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പദ്ധതി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഇതിലൂടെ കുറഞ്ഞത് 25,000 വനിതകൾക്ക് ബിരുദ-ബിരുദാനന്തര പഠനം പൂർത്തിയാക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഠനം പരീക്ഷയ്ക്കും മാർക്കിനും വേണ്ടി മാത്രമുള്ള ഒന്നായി ചുരുങ്ങരുതെന്ന് മുഖ്യമന്ത്രി വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. അറിവിനോടും പഠിക്കുന്ന വിഷയത്തോടുമുള്ള താൽപര്യവും നിരന്തരമായ അന്വേഷണ മനോഭാവവും വളർത്തിയെടുക്കുമ്പോഴാണ് വിദ്യാഭ്യാസം അർഥപൂർണമാകുന്നതെന്നും പുതിയ അറിവുകൾ തേടാനും മാറുന്ന ലോകത്തിനനുസരിച്ച് സ്വയം നവീകരിക്കാനും വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2008 ൽ സഹകരണ മേഖലയിൽ ആരംഭിച്ച നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ 'എ' ഗ്രേഡും ഓട്ടോണമസ് പദവിയുമുള്ള രാജ്യത്തെ ആദ്യ കോളെജാണ് ജെംസ്. കോളെജ് ക്യാംപസിൽ 23000 സ്ക്വയർ ഫീറ്റിലാണ് പുതിയ അക്കാദമിക് കെട്ടിടം നിർമിച്ചിട്ടുള്ളത്.

ജെംസ് സഹകരണ സംഘം ചെയർമാനും എം.എൽ.എ.യുമായ മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി. എം എൽ. എ. മാരായ കെ. പി. നൗഷാദലി, വി.എസ്. ജോയ്, കലിക്കറ്റ് യൂണിവേഴ്സിറ്റി പി.വി.സി. ഡോ.പി. റഷീദ് അഹമ്മദ്, കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ടി.ജെ. മാർട്ടിൻ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ റെനി എബ്രഹാം, അസി. രജിസ്ട്രാർ സിദ്ധിഖ് അക്ബർ, ജില്ലാ പഞ്ചായത്തംഗം സി.സുകുമാരൻ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ, പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മുഹമ്മദ് അബൂബക്കർ,  വാർഡ് മെമ്പർ സി.കെ.ഫായിദ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ജെംസ് വൈസ് ചെയർമാൻ എം.വാസുദേവൻ സ്വാഗതവും ജെംസ് പ്രിൻസിപ്പൽ ഡോ. നവീൻ മോഹൻ നന്ദിയും പറഞ്ഞു.

© 2025 malappuramtimes. Powered by Cybpress Innovative solution.